ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ കാ​ൽ​ന​ട ജാ​ഥ​യു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്
Saturday, October 31, 2020 9:55 PM IST
അ​ന്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് കാ​ൽ​ന​ട ജാ​ഥ ന​ട​ത്തി. തോ​ട്ട​പ്പ​ള്ളി​യി​ലെ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽനി​ന്നും വാ​ട​യ്ക്ക​ൽ മ​ത്സ്യ​ഗ​ന്ധി ക​ട​പ്പു​റ​ത്തേ​ക്കാ ണ് 26 കി​ലോ​മീ​റ്റ​റി​ല​ധി​കം കാ​ൽ​ന​ട​യാ​യി ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ ആ​ർ. ക​ണ്ണ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ഫ്. തോ​ബി​യാ​സ്, എ​ൻ. ഷി​നോ​യ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. ബി​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി. ​ശ്യാം​ലാ​ൽ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നു. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ൻ​പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ജാ​ഥ പു​റ​പ്പെ​ട്ട​ത്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന പു​തി​യ ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ര​ന്ത​ര സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ​താ​ക കൈ​മാ​റി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്് എ.​കെ. ബേ​ബി പ​റ​ഞ്ഞു. എം.​വി. ര​ഘു, ബി. ​സു​ലേ​ഖ, ടി.​എ. ഹാ​മി​ദ്, വി. ​ദി​ൽ​ജി​ത്ത്, ജെ. ​കു​ഞ്ഞു​മോ​ൻ, എം.​എ. ഷ​ഫീ​ഖ്, എ​ൽ. സു​ലേ​ഖ തു​ട​ങ്ങി​യ​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സം​സാ​രി​ച്ചു.​ വാ​ട​യ്ക്ക​ൽ ക​ട​പ്പു​റ​ത്ത് സ​മാ​പ​ന​യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ഭു​കു​മാ​ർ, പി.​എം. ജോ​സി, വി.​ആ​ർ. ര​ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.