പ​രു​മ​ല പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, October 31, 2020 9:55 PM IST
മാ​ന്നാ​ർ:​ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാം ഓ​ർ​മപ്പെരു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. കൊ​ടി​യേ​റി​യ 26 മു​ത​ൽ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പ്ര​ധാ​ന പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചുവ​രു​ന്ന​ത്. പ​ദ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്ന​തി​നാ​ൽ വി​ശ്വാ​സി​ക​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും എ​ത്തി ക​ബ​റി​ങ്ക​​ൽ പ്രാ​ർ​ഥിച്ച് മ​ട​ങ്ങു​കയായി​രു​ന്നു. ഇ​ന്നും നാ​ളെ​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി.​
ഇ​ന്നു​രാ​വി​ലെ ആ​റി​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 12ന് ​മ​ധ്യസ്ഥപ്രാ​ർ​ഥ​ന. മൂ​ന്നി​ന് ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ക സ​മാ​പ​ന സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ലി​ബി​ൻ രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ സ​ന്ധ്യാ​ന​മ​സ്ക്കാ​രം, ഏ​ഴി​ന് പ്ര​സം​ഗം, എ​ട്ടി​ന് ശ്ലൈ​ഹീ​ക വാ​ഴ്‌വ്. 8.15ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ഒ​ന്പ​തി​ന് ക​ബ​റി​ങ്ക​ലി​ൽ ധൂപ​പ്രാ​ർ​ഥ​ന, ആ​ശി​ർ​വാ​ദം, 9.30ന് ​ശ​യ​നന​മ​സ്കാ​രം, സ​മാ​പ​ന ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ ആ​റി​നും 7.30നും 8.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​ശ്ലൈ​ഹീ​ക വാ​ഴ്‌വ്. 11ന് ​സെ​മി​നാ​ർ, 12ന് ​ഉ​ച്ചന​മ​സ്കാ​രം, ര​ണ്ടി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ. മൂ​ന്നി​ന് ക​ബ​റി​ങ്ക​ലി​ലെ ധൂ​പ പ്രാ​ർ​ഥന​യോ​ടും ആ​ശീർ​വാ​ദ​ത്തോ​ടും പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങും. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ആ​റു​ദി​വ​സ​മാ​യി ന​ട​ന്നി​രു​ന്ന ഗ്രി​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യും സ​മാ​പി​ച്ചു. തൃ​ശൂ​ർ ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠാ​ധി​പ​തി സ്വാ​മി ന​ന്ദാ​ത്മജാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡോ. റെ​ജി മാ​ത്യു സ​മാ​പ​നസ​ന്ദേ​ശം ന​ൽ​കി.