ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സു​താ​ര്യ​മാ​ക്കാ​ൻ കൃ​ഷി​യി​ട​ങ്ങ​ളി​ൽനി​ന്നു മൊ​ബൈ​ൽ ആ​പ്പ് വ​ഴി വി​വ​ര​ശേ​ഖ​ര​ണം
Sunday, November 22, 2020 10:34 PM IST
ഹ​രി​പ്പാ​ട്: പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മാ യോ​ജ​ന ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ലെ പ്ര​തി​നി​ധ​ിക​ളു​മ​ട​ങ്ങു​ന്ന സം​ഘം അ​പ്പ​ർ കു​ട്ട​നാ​ട​ൻ ക​രി​നി​ല​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പ് സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചു തു​ട​ങ്ങി. പി​എ​ഫ്ബി​വൈ മൊ​ബൈ​ൽ ആ​പ്പ് മു​ഖേ​ന ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ത​ത്സ​മ​യം വി​ള​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ച് ഓ​ണ്‍​ലൈ​നാ​യാ​ണ് കൈ​മാ​റു​ന്ന​ത്. ക​ർ​ഷ​ക​ന്‍റെ​യും മു​ഖ്യ​ചു​മ​ത​ല​ക്കാ​ര​നാ​യ തൊ​ഴി​ലാ​ളി​യു​ടേ​യും ചി​ത്ര​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ന്‍റെ വി​സ്തീ​ർ​ണ​വും ഉ​പ​യോ​ഗി​ക്കു​ന്ന നെ​ൽ​വി​ത്ത്, വ​ളം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളു​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്.

അ​ഞ്ചു​മീ​റ്റ​ർ നീ​ള​ത്തി​ലും വീ​തി​യി​ലും പ​കു​ത്തെ​ടു​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ലെ വി​ള​വി​ൽ നി​ന്നും കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് ഉ​തി​ർ​മ​ണി ന​ഷ്ട​പ്പെ​ടാ​തെ മെ​തി​ച്ചെ​ടു​ത്ത് പൊ​ടി​യും അ​ഴു​ക്കും നീ​ക്കം ചെ​യ്തു കൃ​ത്യ​മാ​യി തൂ​ക്കി​യാ​ണ് വി​ള​വു സം​ബ​ന്ധി​ച്ച് ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ക. ക​ഴി​ഞ്ഞ ദി​വ​സം ഈ​ഴ​വ​ൻ​കേ​രി കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​യ്യാ​ൻ പാ​ക​മാ​യ പാ​ട​ശേ​ഖ​ര​ത്തി​ലെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർമാ​രാ​യ എ. ​അ​ൻ​സി​ൽ, എ​സ്. സൗ​മ്യ, ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ. ​അ​ന്പി​ളി, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി. ​സു​രേ​ഷ്, ആ​ർ. സു​രേ​ഷ്, കെ. ​സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​വ​ര​ശേ​ഖ​ര​ണം.