പ​രു​മ​ല​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്ക് അ​പ​ര​ൻ
Monday, November 23, 2020 10:16 PM IST
മാ​ന്നാ​ർ:​ ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല​യ്ക്കെതിരേ അ​പ​ര​നെ​യും രം​ഗ​ത്തി​റ​ക്കി.​ റോ​ബി​ൻ വ​ർ​ഗീ​സ് എ​ന്ന അ​പ​ര​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ല​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മേ​രി​ക്കു​ട്ടി ജോ​ണ്‍​സ​ണാ​ണ്.​ പി.​സി.​ ജോ​ർ​ജിന്‍റെ ജ​ന​പ​ക്ഷ​ത്തി​നും ഇ​വി​ടെ സ്ഥാ​നാ​ർഥിയു​ണ്ട്.​പ​രു​മ​ല പ​ന്പാ കോ​ളജി​ലെ മു​ൻ കോള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ലോ​ഷ്യ​സ് സെ​ബാ​സ്റ്റ്യ​നാ​ണ് ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി.

ക​ര​യോ​ഗ മ​ന്ദി​രം ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ: ആ​ര്യാ​ട് കി​ഴ​ക്ക് 5702-ാം ന​ന്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ഗോ​പാ​ല​പ്പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ് ഫോ​ട്ടോ അ​നാഛാ​ദ​ന​വും വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ ക​ർ​മ​വും നി​ർ​വ​ഹി​ച്ചു. കരയോഗം വൈസ് പ്രസിഡന്‍റ് എ. കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു.