അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ക​ൾ​ക്കാ​യി കി​ല​യു​ടെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 24, 2020 10:01 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കി​ല​യും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ചേ​ർ​ന്നാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി വ​രി​ക​യാ​ണ് കി​ല. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെര​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന​ത് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഓ​രോ​രു​ത്ത​ർ​ക്കും ല​ഭി​ച്ച ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധം ഉ​റ​പ്പു​വ​രു​ത്തു​ക​യും മാ​സ്ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​ങ്ങി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ചു​മ​ത​ല പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യംഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കിവച്ചി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു കോ​ട്ട​വും സം​ഭ​വി​ക്ക​രു​ത്.
പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് അ​ക​ത്തു​നി​ന്ന് അ​നു​വ​ദ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ട​ക്കം വ​രാ​ൻ പാ​ടി​ല്ല. പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം, മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്രാ​ഫ​സ​ർ ഡോ. ​അ​നീ​ഷ് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ എ​സ് ശ്രീ​കു​മാ​ർ, ഹാ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് റോ​ണു മാ​ത്യു, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ. അ​നി​ത​കു​മാ​രി, ദു​ര​ന​ന്ത നി​വാ​ര​ണം ഡെപ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശ സി. ​ഏ​ബ്ര​ഹാം, കി​ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ് കെ. ​വി​നോ​ദ്, ഡോ. ​കോ​ശി സി. ​ഏ​ബ്ര​ഹാം, കി​ല ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, പി. ​ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.