സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Wednesday, November 25, 2020 10:01 PM IST
മാ​വേ​ലി​ക്ക​ര: സി​പി​എം ചെ​ട്ടി​കു​ള​ങ്ങ​ര വ​ട​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ഈ​രേ​ഴ വ​ട​ക്ക് കു​റ്റി​യി​ൽ സു​രേ​ഷി​നും കു​ടും​ബ​ത്തി​നും നി​ർ​മി​ച്ചു ന​ൽ​കി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ നി​ർ​വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി, യു. ​പ്ര​തി​ഭ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റം​ഗം എ. ​മ​ഹേ​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​ശി അ​ല​ക്സ്, സി. ​സു​ധാ​ക​ര​ക്കുറു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.