ചെങ്ങന്നൂർ: നഗരസഭ നിലനിർത്താനും പിടിച്ചെടുക്കാനും കരുത്തുകാട്ടാനുമായി മുന്നണികൾ സജ്ജമായതോടെ ചെങ്ങന്നൂരിൽ പോരാട്ടം കടുക്കും. കോവിഡ് പ്രതിസന്ധികൾ മുന്‍പിലുണ്ടെങ്കിലും സ്ഥാനാർഥികളും മുന്നണികളും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥന തുടരുക തന്നെയാണ്. നാനോ യോഗങ്ങളിലൂടെ പരമാവധിപേരിലേക്കെത്താമെന്ന പ്രതീക്ഷയിലുമാണ് ഇവർ. നിലവിൽ യുഡിഎഫ് ഭരിക്കുന്നതും എന്നാൽ എൽഡിഎഫ്, ബിജെപി എന്നിവർക്ക് ശക്തമായ സ്വാധീനമുള്ളതുമായ ഒരു നഗരസഭയാണ് ചെങ്ങന്നൂർ നഗരസഭ. ഇക്കഴിഞ്ഞ 27 അംഗ ഭരണസമിതിയുടെ ആദ്യഘട്ടത്തിൽ യുഡിഎഫ്-12, എൽഡിഎഫ്-ഒന്‍പത്, എൻഡിഎ-ആറ് എന്നതായിരുന്നു കക്ഷിനില. അവസാനഘട്ടത്തിൽ കേരള കോണ്‍ഗ്രസ്-എം ഇടതുപക്ഷത്തേക്ക് പോയപ്പോൾ എമ്മിന് ഉണ്ടായിരുന്ന മൂന്ന് പ്രതിനിധികളിൽ രണ്ടുപേർ ജോസിനൊപ്പം എൽഡിഎഫിലേക്കു പോയി. എന്നാൽ അത് ഭരണത്തെ ബാധിച്ചതുമില്ല.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ഇക്കുറി രണ്ടു ചെയർമാൻമാരാണ് ഭരണചക്രം തിരിച്ചത്. ആദ്യ നാലുവർഷം കോണ്‍ഗ്രസിലെ ജോണ്‍ മുളങ്കാട്ടിലും അവസാന ഒരുവർഷം ഷിബു രാജനുമാണ് നഗരസഭയുടെ ചെയർമാൻ സ്ഥാനം പങ്കിട്ടത്. ഇത്തവണ ഷിബുരാജൻ വീണ്ടും മത്സരരംഗത്തുണ്ട്. എന്നാൽ ഇക്കുറി നഗരസഭാ ചെയർമാൻ സ്ഥാനം വനിതാ സംവരണമാണ്. അഴിമതിക്കെതിരെയുള്ള മുദ്രാവാക്യം ഉയർത്തിയും നഗരസഭയിലെ വികസനങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് യുഡിഎഫ് ഇക്കുറി വോട്ട് അഭ്യർഥിക്കുന്നത്. എൽഡിഎഫ് കേരള സർക്കാർ വികസനങ്ങളെ എടുത്തുകാട്ടിയാണ് വോട്ടഭ്യർഥിക്കുന്നത്. യുഡിഎഫ് ഭരണസമിതിയുടെ കഴിവുകേടുകളും വികസനമുരടിപ്പും ഇത്തവണ അവർ ആയുധമാക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും തങ്ങൾ നേടിയ വാർഡുകളിലെ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ഇത്തവണ വോട്ട് അഭ്യർഥിക്കുന്നത്. ഭരണ സംവിധാനത്തിന്റെ കഴിവുകേടുകളും കേരള സർക്കാരിനുമേൽ വന്ന അഴിമതിയുടെ കരിനിഴലുകളും അവരും പ്രചാരണായുധമാക്കുന്നുമുണ്ട്. 27 വാർഡുകളിലായി 87 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 14 സീറ്റുകളിൽ എൽഡിഎഫ് സ്വതന്ത്രരാണ് മത്സരിക്കുന്നത്. മുന്നണികളിൽപ്പെടാത്ത കക്ഷിരഹിതരായി വനിതകളടക്കം 11 പേരും മത്സര രംഗത്തുണ്ട്. ഒരു വാർഡിൽ (17-ാം വാർഡായ കോളജ് വാർഡ്) സിപിഎം-സിപിഐ സ്ഥാനാർഥികൾ നേർക്കുനേർ മത്സരിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
സ്ഥാനാർഥികളും
ചിഹ്നങ്ങളും: മുണ്ടൻകാവ്-കുഞ്ഞുകുഞ്ഞമ്മ പറന്പത്തൂർ(കൈപ്പത്തി), രോഹിത് പി. കുമാർ(താമര), സാബു വർഗീസ്(ഓട്ടോറിക്ഷ). കോടിയാട്ടുകര-എസ്. സുധാമണി(താമര), അശോകൻ(കാർ), പ്രദീപ്(ശംഖ്).
ടെന്പിൾ വാർഡ്-ശ്രീദേവി(താമര), ആർ. സോമശേഖരൻ നായർ(കൈപ്പത്തി), രാകേഷ്കുമാർ(ശംഖ്). മിത്രപ്പുഴ-ആതിര ഗോപൻ(താമര), ഇ.ജി. കരുണ(കൈപ്പത്തി), എൽ. അശ്വിനി(മൊബേൽ ഫോണ്‍). വാഴാർമംഗലം-മധുസൂദനൻപിള്ള(താമര), മനു എം. തോമസ്(ചുറ്റികയും അരിവാളും നക്ഷത്രവും), പി.ഡി. മോഹനൻ(കൈപ്പത്തി). മംഗലം സൗത്ത്-വി.എൻ. രാജശേഖരപണിക്കർ(താമര), രാധാകൃഷ്ണ പണിക്കർ(കൈപ്പത്തി), ഏബ്രഹാം (ഓട്ടോറിക്ഷ), ജോണ്സണ് ടി. വർഗീസ് (മൊബൈൽ ഫോണ്‍). മംഗലം നോർത്ത്-ബെറ്റ്സി തോമസ് (കൈപ്പത്തി), സിന്ധുലക്ഷ്മി(താമര), ഏലിയാമ്മ സജി (ശംഖ്), ലതികരഘു (മൊബൈൽ ഫോണ്‍). ഇടനാട് വെസ്റ്റ്- അർച്ചന കെ. ഗോപി(ചെണ്ട), ദേവിപ്രസാദ്(കാർ), രാജി ബാലൻ(ഓട്ടോറിക്ഷ). ഇടനാട് ഈസ്റ്റ്-ചന്ദ്രൻപിള്ള(താമര), ജോസ് തുണ്ടിയിൽ(ചുറ്റികയും അരിവാളും നക്ഷത്രവും), കെ.എം. മനീഷ് (കൈപ്പത്തി). പുത്തൻകാവ് ഈസ്റ്റ്-മിനി സാജൻ(കൈപ്പത്തി), വത്സമ്മ ഏബ്രഹാം (രണ്ടില), മറിയാമ്മ കുരിശുവിള (ഓട്ടോറിക്ഷ). ആറാട്ടുകടവ്-ഇന്ദുരാജൻ(താമര), സിനി സുരേഷ് (കൈപ്പത്തി), മീരാദേവി(വിളവെടുക്കുന്ന കർഷകൻ), സേതുകുമാരി(കാർ). പുത്തൻകാവ് വെസ്റ്റ്-ഓമന വർഗീസ് (കൈപ്പത്തി), ഏലിയാമ്മ ചാക്കോ (ഓട്ടോറിക്ഷ). ശാസ്താംകുളങ്ങര- കെ. ദേവദാസ് (കൈപ്പത്തി), എസ്. ശ്രീകുമാർ(താമര), എ.ജി. ഷാനവാസ് (ചുറ്റികയും അരിവാളും നക്ഷത്രവും), ബി. ശരത്ചന്ദ്രൻ (കസേര). അങ്ങാടിക്കൽ-രോഹിത്ത് രാജ്(താമര), ജി. ശ്രീജിത്ത്(കൈപ്പത്തി), റെജി ജോണ്‍(കസേര), എബി ചാക്കോ (ടെലിഫോണ്‍). മലയിൽ-ശോഭ വർഗീസ് (കൈപ്പത്തി), റിയ സൂസൻ വർഗീസ് (മൊബൈൽ ഫോണ്‍).
ഐടിഐ- എം. മനുകൃഷ്ണൻ(ഓട്ടോറിക്ഷ), സതീഷ് ജേക്കബ് (മൊബൈൽ ഫോണ്‍). കോളജ്-സുജൻ ഐക്കര(ധാന്യക്കതിരും അരിവാളും), കെ.എൻ. ഹരിദാസ് (ചുറ്റികയും അരിവാളും നക്ഷത്രവും), റിജോ ജോണ്‍ ജോർജ്(കൈപ്പത്തി), എസ്. അന്പാടി(ഓട്ടോറിക്ഷ). അങ്ങാടിക്കൽ സൗത്ത്-ഗീതാകുമാരി(താമര), അഡ്വ. ദിവ്യ ഉണ്ണിക്കൃഷ്ണൻ(ചുറ്റികയും അരിവാളും നക്ഷത്രവും), സൂസമ്മ ഏബ്രഹാം (കൈപ്പത്തി).
ഹാച്ചറി-ടി. കുമാരി(ചെണ്ട), ജോയമ്മ (കാർ), എസ്. ശ്രീകല(ഫുട്ബോൾ), എം.സി. ഷൈബി(ഓട്ടോറിക്ഷ). മൂലപ്പടവ്-ടി.ടി. ഭാർഗവി(താമര), കെ.സി.സുജാത(കൈപ്പത്തി), വി. വിജി(ആപ്പിൾ), എം.ജി. ശ്രീകല(മൊബൈൽ ഫോണ്‍). തിട്ടമേൽ-ജയിംസ് വർഗീസ് (കൈപ്പത്തി), പ്രമോദ് (താമര), അഡ്വ. സോജൻ വർഗീസ് (രണ്ടില), തോമസ് വർഗീസ് (കസേര). പാണ്ഡവൻപാറ-വി.എസ്. സവിത(ചുറ്റികയും അരിവാളും നക്ഷത്രവും), ദീപ(വിളവെടുക്കുന്ന കർഷകൻ). ബഥേൽ-വി.വി. അജയൻ(ചുറ്റികയും അരിവാളും നക്ഷത്രവും), കെ. ഷിബുരാജൻ(കൈപ്പത്തി). ടൗണ്‍-അശോക് പടിപ്പുരയ്ക്കൽ(കൈപ്പത്തി), ബി. ജയകുമാർ(താമര), അനിൽകുമാർ(ഫുട്ബോൾ), സന്തോഷ്കുമാർ(മഷിക്കുപ്പിയും പേനയും). റെയിൽവേ സ്റ്റേഷൻ-സിനി ബിജു(താമര), പ്രീതി മറിയാമ്മ കുര്യൻ(ചെണ്ട), ഗീതാമണി(ഓട്ടോറിക്ഷ), സിന്ധു പൊന്നപ്പൻ(ശംഖ്). വണ്ടിമല-പി. പ്രീതാകുമാരി(താമര), ഷേർലി രാജൻ(കൈപ്പത്തി), ആൻസി ജോർജ് (രണ്ടില). വലിയപള്ളി-മറിയാമ്മ ജോണ്‍ ഫിലിപ്പ്(കൈപ്പത്തി), സരിത(താമര), ലീലാമ്മ ചാക്കോ (രണ്ടില), ടി.എസ്. രഞ്ജന(ഓട്ടോറിക്ഷ).