അ​ട​വു​ക​ൾ പ​യ​റ്റി മു​ന്ന​ണി​ക​ൾ, ചെ​ന്നി​ത്ത​ല​യി​ൽ പോ​രാ​ട്ടം ക​ടു​ക്കും
Saturday, November 28, 2020 10:25 PM IST
മാ​വേ​ലി​ക്ക​ര: നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നു​മാ​യി ചെ​ന്നി​ത്ത​ല​യി​ൽ ക​ന​ത്ത പോ​രാ​ട്ട​മാ​ണ് ഇ​ക്കു​റി. കൈ​യി​ലു​ള​ള ജി​ല്ലാ​പ​ഞ്ചാ​യ​ത്ത ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും ഇ​ട​യ്ക്ക് ന​ഷ്ട​മാ​യ​ത് പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​യ്ക്കാ​ൻ എ​ൻ​ഡി​എ​യും സ​ർ​വ അ​ട​വും പ​യ​റ്റു​ക​യാ​ണ് ചെ​ന്നി​ത്ത​ല​യി​ൽ. ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യ ചെ​ന്നി​ത്ത​ല ഡി​വി​ഷ​നി​ൽ പു​തു​മു​ഖ​ങ്ങ​ൾ ത​മ്മി​ലു​ള​ള ത്രി​കോ​ണ മ​ത്സ​ര​മാ​ണ്.

യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ആ​തി​ര​യാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പി​ക​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ​ക​മ്മ​റ്റി​യം​ഗ​മാ​യ ലി​ജ ഹ​രീ​ന്ദ്ര​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സേ​വാ​ഭാ​ര​തി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ബി​ന്ദു ശി​വ​രാ​ജ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ ഐ​ക്യ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​പ്പോ​ൾ ചെ​ട്ടി​കു​ള​ങ്ങ​ര ഡി​വി​ഷ​നാ​യി​രു​ന്ന​താ​ണ് പി​ന്നീ​ട് പേ​രു മാ​റി ചെ​ന്നി​ത്ത​ല​യാ​യ​ത്. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലെ 12 വാ​ർ​ഡു​ക​ളും തെ​ക്കേ​ക്ക​ര​യി​ലെ​യും ത​ഴ​ക്ക​ര​യി​ലെ​യും ആ​റ് വീ​തം വാ​ർ​ഡു​ക​ളും മാ​ന്നാ​റി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളും ചേ​രു​ന്ന​താ​ണ് ചെ​ന്നി​ത്ത​ല ഡി​വി​ഷ​ൻ. 1995ൽ ​ഇ​ട​തു​മു​ന്ന​ണി​ക്കാ​യി മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ലെ ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റ​ത്തി​നാ​യി​രു​ന്നു ജ​യം. 2000ൽ ​സി​പി​എ​മ്മി​ലെ ലൈ​ല സോ​മ​രാ​ജ​ൻ വി​ജ​യി​ച്ചു. 2005ൽ ​ഇ​ട​തു​മു​ന്ന​ണി ജ​നാ​താ​ദ​ളി​ന് ന​ൽ​കി​യ സീ​റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജേ​ക്ക​ബ് ഉ​മ്മ​ൻ നി​ല​നി​ർ​ത്തി. 2010ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി ഗ്രൂ​പ്പി​ലെ അ​ഡ്വ. ആ​ശാ​രാ​ജ് ഡി​വി​ഷ​നെ യു​ഡി​എ​ഫ് പ​ക്ഷ​ത്തെ​ത്തി​ച്ചു. 2015ൽ ​ജേ​ക്ക​ബ് ഉ​മ്മ​നി​ലൂ​ടെ എ​ൽ​ഡി​എ​ഫ് വീ​ണ്ടും ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ച്ചു. പ​ര​സ്പ​രം പ​ട​വെ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടേ​യും വോ​ട്ട​ഭ്യ​ർ​ത്ഥ​ന ചെ​ന്നി​ത്ത​ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ ചി​ല പ്ര​തി​രോ​ധ​ങ്ങ​ൾ തീ​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നേ​യും മ​റി​ക​ട​ന്ന് പോ​ർ​ക്ക​ള​ത്തി​ൽ മൂ​വ​രും നി​റ​ഞ്ഞാ​ടു​ക​യാ​ണ്.