നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെടുക്കാ​ൻ എ​ൽ​ഡി​എ​ഫും മാ​റ്റ​ത്തി​നാ​യി എ​ൻ​ഡി​എ​യും
Saturday, November 28, 2020 10:25 PM IST
ഹ​രി​പ്പാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ള്ളി​പ്പാ​ട് ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും മാ​റ്റ​ത്തി​നാ​യി എ​ൻ​ഡി​എ​യും പ്ര​ച​ര​ണ ശ​ക്ത​മാ​ക്കി​യ​തോ​ടെ പോ​രാ​ട്ടം മു​റു​കു​ന്നു. പ​ള്ളി​പ്പാ​ട്, ചെ​റു​ത​ന, വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളും, ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത് വാ​ർ​ഡു​ക​ളും, ക​രു​വാ​റ്റ​യി​ലെ ര​ണ്ടു വാ​ർ​ഡും ഉ​ൾ​പ്പെ​ടെ 50 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് പ​ള്ളി​പ്പാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. 2015 ൽ ​എ​ൽ​ഡി​എ​ഫി​ന്‍റെ അ​ന്പു വ​ർ​ഗീ​സ് വൈ​ദ്യ​നെ 5867 വോ​ട്ടു​ക​ൾ​ക്കാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന ജോ​ണ്‍ തോ​മ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2005 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ത​വ​ണ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. അ​തി​നു മു​ന്പ് ര​ണ്ടു ത​വ​ണ എ​ൽ​ഡി​എ​ഫ് ആ​യി​രു​ന്നു വി​ജ​യി​ച്ചി​രു​ന്ന​ത്. 2005, 2015 വ​ർ​ഷ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജോ​ണ്‍ തോ​മ​സ് ആ​ണ് ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത്. 2010 ഈ ​ഡി​വി​ഷ​നി​ൽ നി​ന്നും വി​ജ​യി​ച്ച ശ്രീ​ദേ​വി രാ​ജ​നാ​ണ് ഇ​ക്കു​റി യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി. നി​ല​വി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ആ​ണ്. ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന എ. ​ശോ​ഭ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2005 ൽ ​ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗ​മാ​ണ്. സി​പി​ഐ കാ​യം​കു​ളം മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​വും ഭ​ഗ​ത് സിം​ഗ് ബാ​ല​വേ​ദി കോ ​ഓ​ർ​ഡി​നേ​റ്റ​റും ത​ണ​ൽ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​നും കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. മ​ഹി​ളാ മോ​ർ​ച്ച പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ജ​നി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​യാ​യ ര​ജ​നി ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ത്സ​ര​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. മൂ​ന്നു മു​ന്ന​ണി​ക​ളും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.