സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ്: സെ​ൽ രൂ​പീ​ക​രി​ച്ചു
Sunday, November 29, 2020 10:14 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ​ക്കും സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ക​ള​ക്ട​ർ സെ​ൽ രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0477-2251675 എ​ന്ന ഹെ​ൽ​പ്‌ലൈൻ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ന്യൂ​ന​മ​ർ​ദം: ക​ട​ലി​ൽ
പോ​കു​ന്ന​ത് നി​രോ​ധി​ച്ചു

ആ​ല​പ്പു​ഴ: ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ക​ട​ൽ അ​തി​പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ക​ട​ലി​ൽ പോ​കു​ന്ന​ത് ഇന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നി​ല​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ടു​ള്ള​വ​ർ ഏ​റ്റ​വും അ​ടു​ത്തു​ള്ള സു​ര​ക്ഷി​ത തീ​ര​ത്ത് എ​ത്തേ​ണ്ട​താ​ണ്.​ ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നു​ള്ള നേ​രി​യ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഒ​ന്നു​മു​ത​ൽ ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ക​ട​ലി​ൽ പോ​കു​ന്ന​തി​ന് പൂ​ർ​ണ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ക​ണ്‍​ട്രോ​ൾ റൂം ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍: 0477 2236831, 2238630. 1077 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാം. താ​ലൂ​ക്കു​ക​ളി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കി.