ജ​നാ​ധി​പ​ത്യ​ ക​ക്ഷി​ക​ൾ മ​ദ്യ​നി​രോ​ധ​ന​ത്തെ പ​ര​സ്യ​മാ​യി പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന്
Sunday, November 29, 2020 10:14 PM IST
ചേ​ർ​ത്ത​ല: മ​ദ്യ​നി​രോ​ധ​ന ആ​ശ​യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ജ​നാ​ധി​പ​ത്യക​ക്ഷി​ക​ൾ പ​ര​സ്യ​മാ​യി അ​വ​രു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി മ​ദ്യ​നി​രോ​ധ​ന​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. പ​ര​സ്യനി​ല​പാ​ടി​ലൂ​ടെ മ​ദ്യ​നി​രോ​ധ​ന ആ​ശ​യ​ത്തെ പി​ന്തു​ണയ്​ക്കു​ന്ന സ്ഥാ​നാ​ർഥിക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ മ​ദ്യ​വി​രു​ദ്ധ സ​മി​തി തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന മ​ദ്യ​വി​രു​ദ്ധസ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​ർ​ത്ത​ല​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എം.​എ. ജോ​ണ്‍ മാ​ട​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ലാ​ന ബ​ഷീ​ർ ഹാ​ജി, ദീ​ലീ​പ് ചെ​റി​യ​നാ​ട്, പ്ര​ഫ. മി​നി ജോ​സ്, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജ്, ഡോ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ഷീ​ല ജ​ഗ​ധ​ര​ൻ, ജേ​ക്ക​ബ് എ​ട്ടു​പ​റ​യി​ൽ, ഇ. ​ഷാ​ബ്ദീ​ൻ, ശ്യാ​മ​ളാ​ദേ​വി എ​ന്നി​വ​ർ പ്രസംഗിച്ചു.