പു​തു​താ​യി കു​ഴി​ച്ചി​ട്ട ഇ​ല​ക്‌ട്രിക് പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് ക​രാ​ർ തൊ​ഴിലാ​ളി​ക്കു പ​രി​ക്ക്
Monday, November 30, 2020 10:11 PM IST
മ​ങ്കൊ​ന്പ്: പു​തു​താ​യി കു​ഴി​ച്ചി​ട്ട ഇ​ലക്‌ട്രിക് പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു ക​രാ​ർ തൊ​ഴി​ലാ​ളി​ക്കു പ​രി​ക്കേ​റ്റു. കാ​വാ​ലം സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് എ​ന്ന​യാ​ളി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കെഎസ്ഇ​ബി മ​ങ്കൊ​ന്പ് ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നു പ​രി​ധി​യി​ൽ വ​രു​ന്ന പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി കൊ​ല്ലാ​റ പുത്തൻപറന്പി ൽ വീ​ടി​നു സ​മീ​പ​ത്തുവ​ച്ചാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പു​തി​യ ലൈ​ൻ വ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ പോ​സ്റ്റ് കു​ഴി​ച്ചി​ട്ട ശേ​ഷം പോ​സ്റ്റി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന് ക​ന്പി​ക​ൾ വ​ലി​ക്കു​ന്ന​തി​നി​ടെ പോ​സ്റ്റി​ന്‍റെ മ​ണ്ണി​ന്‍റെ നി​ര​പ്പി​ലു​ള്ള ചു​വ​ടു​ഭാ​ഗം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

പോ​സ്റ്റി​നു മു​ക​ളി​ലി​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ സു​ര​ക്ഷ​യ്ക്കാ​യി ക​യ​ർ ഉ​പ​യോ​ഗി​ച്ച് ശ​രീ​രം പോ​സ്റ്റി​ൽ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തു​മൂ​ലം വീ​ഴ്ച​യി​ൽ ഇ​ദ്ദേ​ഹം പോ​സ്റ്റി​ന്‍റെ അ​ടി​യി​ൽ പെ​ട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും അ​യ​ൽ​വാ​സി​ക​ളും ഓ​ടി​യെ​ത്തി പോ​സ്റ്റ് ഉ​യ​ർ​ത്തി​യാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

വ​യ​റി​നു പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ല​പ്പു​ഴ​യ്ക്കും കൊ​ണ്ടു​പോ​യി. പോ​സ്റ്റി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

പോ​സ്റ്റു നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​ള്ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ക​ന്പി​ക​ൾ തി​ക​ച്ചും ദു​ർ​ബ​ല​മാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​നു സി​മ​ന്‍റും മ​റ്റു വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച​ല്ല പോ​സ്റ്റു നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പറയുന്നു.

ഇ​തോ​ടൊ​പ്പം സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​റ്റു പോ​സ്റ്റു​ക​ളും ഇ​തേ നിലവാരത്തിലുള്ളവ ത​ന്നെ​യാ​ണ്. ജ​ന​വാ​സ മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്ത് ഭാ​വി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചേ​ക്കാ​മെ​ന്നും നാട്ടുകാർ ഭ​യ​ക്കു​ന്നു.