മ​ണ​ലെ​ടു​പ്പ് ത​ട​ഞ്ഞു; നാ​ട്ടു​കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി
Monday, November 30, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽനി​ന്നും മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞ നാ​ട്ടു​കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ഇന്നലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ മ​ണ​ലെ​ടു​പ്പ് ത​ട​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച മ​ണ​ൽ ക​യ​റ്റി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് വീ​ടി​നു​സ​മീ​പം നി​ന്ന കൊ​ച്ചു​പു​ര​യ്ക്ക​ൽ ശ​ര​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് അ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് മ​ണ​ൽ ലോ​റി​ക​ൾ ത​ട​ഞ്ഞി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് കെഎം​എം​എ​ൽ അ​ധി​കൃ​ത​ർ പറഞ്ഞെങ്കിലും ന​ൽ​കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം മ​ണ​ലെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നു അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ഇന്നലെ വൈ​കു​ന്നേ​രം നി​ര​വ​ധി ടി​പ്പ​ർ ലോ​റി​ക​ൾ മ​ണ​ലെ​ടു​ക്കാ​നെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തു ത​ട​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് അ​ന്പ​ല​പ്പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി ലോ​റി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ണ​ൽ ലോ​റി​ക​ൾ ത​ട​ഞ്ഞ നാ​ട്ടു​കാ​രെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റും ചെ​യ്തു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ല്ലെ​ന്നാ​ണ് അ​ന്പ​ല​പ്പു​ഴ സി​ഐ ടി. ​മ​നോ​ജ് പ​റ​യു​ന്ന​ത്. കെഎം​എം​എ​ല്ലാ​ണ് താ​ത്കാ​ലി​ക​മാ​യി മ​ണ​ലെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടി വാ​ഹ​നം ത​ട​ഞ്ഞ​തി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.