ക​ളി​ക്കാ​ർ ടി​ടി​എ​കെ​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Monday, November 30, 2020 10:16 PM IST
ആ​ല​പ്പു​ഴ: ടേ​ബി​ൾ ടെ​ന്നീ​സ് ജി​ല്ലാ, സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​ക്കാ​ർ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ)​യി​ൽ മു​ൻ​കൂ​റാ​യി പേ​രു ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സീ​നി​യ​ർ നാ​ഷ​ണ​ൽ​സി​ൽ ചി​ല ക​ളി​ക്കാ​രു​ടെ ഓ​പ്പ​ണ്‍ എ​ൻ​ട്രി പൊ​തു​മാ​പ്പ് വ്യ​വ​സ്ഥ അ​പേ​ക്ഷ പ്ര​കാ​രം പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​വ​ർ​ഷം ടി​ടി​എ​കെ​യി​ലു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത് എ​ത്തു​ന്ന ക​ളി​ക്കാ​രെ മാ​ത്ര​മേ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യു​ള്ളു​വെ​ന്നു ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ) വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​ല​പ്പു​ഴ​യി​ൽ ഡി​സം​ബ​ർ അ​വ​സാ​ന വാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ ടി​ടി​എ​കെ വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. അ​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 20നു ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കും. സം​സ്ഥാ​ന​ത്തെ 2020ലെ ​മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ 31നു ​മു​ന്പോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള അ​നു​മ​തി എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​രി​ൽ നി​ന്നു തേ​ടും. ദേ​ശീ​യ​ത​ല ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ജ​നു​വ​രി ആ​ദ്യ​വാ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ടി​ടി​എ​ഫ്ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ഡ​റ്റ് സിം​ഗി​ൾ​സ് മു​ത​ൽ മെ​ൻ, വി​മ​ൻ സിം​ഗി​ൾ​സ് വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ശാ​രീ​രി​കാ​ക​ലം പാ​ലി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ ഡ​ബി​ൾ​സ്, ടീ​മി​ന​ങ്ങ​ൾ ന​ട​ത്തി​ല്ല. പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടേ​താ​യ​തി​നാ​ൽ മി​നി കേ​ഡ​റ്റ് ഇ​ന​വും ഈ ​വ​ർ​ഷം ന​ട​ത്തി​ല്ല. എ.​വി.​തോ​മ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​ ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.