ജി​ല്ല​യി​ൽ 279 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, December 1, 2020 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 279 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി​യ​താ​ണ്.
271 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 542 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 42,112 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 5391 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.
211 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1049 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 3496 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 78 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 825 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 599 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 217 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​പ്പോ​ൾ 195 പേ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​മെ​ത്തി​യ​ത്. 1320 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 44 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 36 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 230 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 697 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്ക​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​യെ​ടു​ത്തു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണി​ൽനി​ന്ന്
ഒ​ഴി​വാ​ക്കി

ആ​ല​പ്പു​ഴ: വ​യ​ലാ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 14, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് ഒ​ന്പ​തി​ലെ തെ​ക്ക് കൊ​ര​ട്ടി റോ​ഡി​ന്‍റെ ഭാ​ഗം, വ​ട​ക്ക് രേ​ഷ്മ ഭ​വ​ൻ, കി​ഴ​ക്ക് കോ​മ​ളാ​ല​യം, പ​ടി​ഞ്ഞാ​റ് രേ​ഷ്മ​ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും ത​ണ്ണീ​ർ​മു​ക്കം തെ​ക്ക് ഭ​ജ​ന​മ​ഠം വ​ട​ക്ക് മ​ഠ​ത്തി​ൻ വെ​ളി​ഭാ​ഗം, കി​ഴ​ക്ക് കോ​മ​ളാ​ല​യം, പ​ടി​ഞ്ഞാ​റ് ല​ക്ഷ്മി​ഭ​വ​നം, അ​ന്പ​ല​പ്പു​ഴ വാ​ർ​ഡ് ഒ​ന്പ​ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ മാ​റ്റി.