കു​ട്ടികളുടെ ഇ​ട​പെ​ട​ൽ ദു​ര​ന്തം ഒ​ഴി​വാ​ക്കി
Tuesday, December 1, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: കു​ട്ടിക​ളു​ടെ ഇ​ട​പെ​ട​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. പാ​ച​കവാ​ത​ക ചോ​ർ​ച്ച ക​ണ്ടെത്തി​യ പു​ന്ന​പ്ര തെ​ക്ക് ആ​റാം പ​ടി​ഞ്ഞാ​റെ ത​യ്യി​ൽ സി​ദ്ദിക്-​സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളും പു​ന്ന​പ്ര കാ​ർ​മ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ ഖ​ദീ​ജ(​എ​ട്ട്), ഐ​ഷ (ആ​റ്) എ​ന്നീ കു​രു​­ന്നു​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​ക്കി​യ​ത്. ര​ണ്ടു​നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സി​ദ്ദിക്കും സൗ​മ്യയും വൈ​കു​ന്നേ​രം ബ​ന്ധു​വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പു​റ​പ്പെ​ട്ടി​രു​ന്നു. ഖ​ദീ​ജ​യേ​യും ഐ​ഷ​യേ​യും താ​ഴ​ത്തെ നി​ല​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​രെ ഏ​ൽ​പ്പി​ച്ചാണ് ഇവർ പോയത്. രാ​ത്രി ഒ​ന്പ​തോ​ടെ കു​ട്ടി​ക​ൾ മു​ക​ളി​ല​ത്തെ നി​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ പാ​ച​കവാ​ത​കം ചോ​ർ​ന്ന് ഗ​ന്ധം നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് ഖ​ദീ​ജ​യും ഐ​ഷ​യും പെ​ട്ടെ​ന്ന് താ​ഴെ​യെ​ത്തി വി​വ​രം താ​ഴ​ത്തെ നി​ല​യി​ലെ കു​ടു​ബ​ത്തെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ഈ ​വീ​ട്ടി​ലെ വീ​ട്ട​മ്മ മു​ക​ളി​ലെത്തി സി​ല​ണ്ട​റി​ന്‍റെ ചോ​ർ​ച്ച കണ്ടെത്തി പ​രി​ഹ​രി​ക്കു​ക​യു​മാ​യിരു​ന്നു.