ന​ഗ​ര​ത്തി​ന്‍റെ പു​ന​ർനി​ർ​മാ​ണം പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കാ​നു​ള്ള പ്ര​ക​ട​ന​പ​ത്രി​ക​യെന്ന് മ​ന്ത്രി
Tuesday, December 1, 2020 10:20 PM IST
ആ​ല​പ്പു​ഴ: ആധുനിക ന​ഗ​ര​മാ​യി ആലപ്പുഴയെ പു​ന​ർ​നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഡി​സം​ബ​ർ അ​വ​സാ​ന​മോ ജ​നു​വ​രി ആ​ദ്യ​മോ ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. ന​ഗ​ര​ത്തെ ക്ലീ​ൻ സി​റ്റി​യാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് നി​ശ്ച​ല​മാ​യി. ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യാ​യി മു​ന്നോ​ട്ടു കൊ​ണ്ടു പോ​യി ക്ലീ​ൻ സി​റ്റി​യാ​ക്ക​ണം. ഇ​തി​നെ​ല്ലാം അ​നി​വാ​ര്യ​മാ​യ​ത് സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തും അ​ഴി​മ​തി ര​ഹി​ത​വു​മാ​യ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.