എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യം
Saturday, December 5, 2020 11:27 PM IST
കോ​​ട്ട​​യം: ഇ​​ത്ത​​ണ​​വ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും ഭൂ​​രി​​ഭാ​​ഗം ഗ്രാ​​മ, ബ്ലോ​​ക്കു​​ക​​ളി​​ലും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും എ​​ൽ​​ഡി​​എ​​ഫ് അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റെ മു​​ന്ന​​ണി പ്ര​​വേ​​ശ​​നം ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് വി​​ജ​​യ പ്ര​​തീ​​ക്ഷ​ ന​​ൽ​​കു​​ന്നു. യു​​ഡി​​എ​​ഫി​​ന്‍റെ കു​​ത്ത​​ക വാ​​ർ​​ഡു​​ക​​ളി​​ൽ പോ​​ലും ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് അ​​നു​​കൂ​​ല അ​​ന്ത​​രീ​​ക്ഷ​​മാ​​ണു തെ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്.
ഇ​​ത്ത​​വ​​ണ സി​​പി​​ഐ ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ നാ​​ല് ജി​​ല്ലാ ഡി​​വി​​ഷ​​നു​​ക​​ളി​​ലും 28 ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നി​​ലും 211 പ​​ഞ്ചാ​​യ​​ത്ത് വാ​​ർ​​ഡു​​ക​​ളി​​ലും 49 മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലു​​മാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ 101 ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യാ​​ണ് ല​​ഭി​​ച്ച​​ത്. ഇ​​ത്ത​​വ​​ണ 180നു ​​മു​​ക​​ളി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ണ്ടാ​​കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ വാ​​ക​​ത്താ​​നം, വൈ​​ക്കം, എ​​രു​​മേ​​ലി, ക​​ങ്ങ​​ഴ സീ​​റ്റു​​ക​​ളി​​ൽ ഉ​​റ​​ച്ച വി​​ജ​​യ പ്ര​​തീ​​ക്ഷ​​യാ​​ണു​​ള്ള​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ നേ​​ട്ട​​ങ്ങ​​ളാ​​ണ് പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പ്ര​​ധാ​​ന ച​​ർ​​ച്ചാ വി​​ഷ​​യം.
പെ​​ൻ​​ഷ​​ൻ ല​​ഭി​​ച്ച​​തും സൗ​​ജ​​ന്യ റേ​​ഷ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക് മ​​റ​​ക്കാ​​ൻ പ​​റ്റി​​ല്ല. അ​​വ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റി​​ന് അ​​നു​​കൂ​​ല​​മാ​​യി ചി​​ന്തി​​ക്കും. ഇ​​തി​​നു മു​​ന്പ് മ​​റ്റൊ​​രു സ​​ർ​​ക്കാ​​രും ചെ​​യ്യാ​​ത്ത വി​​ക​​സ​​ന ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് സ​​ർ​​ക്കാ​​ർ ചെ​​യ്യു​​ന്ന​​ത്. കോ​​വി​​ഡ് കാ​​ല​​ത്ത് സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​യ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ആ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ജ​​ന​​ങ്ങ​​ൾ​​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​യി. പ്ര​​തി​​പ​​ക്ഷം മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​ത്തു​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ൾ​​ക്ക് അ​​ൽ​​പം മാ​​ത്രം ആ​​യു​​സേ​​യു​​ള്ളൂ. യു​​ഡി​​എ​​ഫും കോ​​ണ്‍​ഗ്ര​​സും അ​​ങ്ക​​ലാ​​പ്പി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​വ​​രു​​ടെ കൈ​​യി​​ൽ​​നി​​ന്നു കാ​​ര്യ​​ങ്ങ​​ൾ കൈ​​വി​​ട്ടു പോ​​യി​​രി​​ക്കു​​ന്നു. ജ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഇ​​ട​​തു മു​​ന്ന​​ണി​​ക്ക് വ​​ലി​​യ പി​​ന്തു​​ണ ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

4സി.​​കെ. ശ​​ശി​​ധ​​ര​​ൻ
സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി