പാ​ലാ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ട്
Sunday, January 24, 2021 10:08 PM IST
പാ​ലാ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠി​ക്കാ​ൻ 12 അം​ഗ​ക​മ്മി​റ്റി​യെ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി. തോ​മ​സ് പീ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യി​ൽ സി​ജി പ്ര​സാ​ദ്, ബി​നു​പു​ളി​യ്ക്ക​ക്ക​ണ്ടം, ബൈ​ജു​കൊ​ല്ലം​പ​റ​ന്പി​ൽ, ജി​മ്മി​ജോ​സ​ഫ്, ജോ​സ്എ​ടേ​ട്ട്, വി.​സി. പ്രി​ൻ​സ്, ബി​ജി ജോ​ജോ, ജോ​സ് ചീ​രാം​കു​ഴി എ​ന്നീ കൗ​ണ്‍​സി​ല​ർ​മാ​രും ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റും ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.
വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ഫ്ല​ഡ് ലി​റ്റ് വോ​ളി​ബോ​ൾ കോ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ധ​ന​കാ​ര്യ​വ​കു​പ്പ് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി​യി​ൽ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ളും മി​നി​ഗാ​ല​റി​യും സ്ഥാ​പി​ക്കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
ഒ​ട്ട​ന​വ​ധി ദേ​ശീ​യ വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥ്യം വ​ഹി​ക്കു​ക​യും വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്ത പാ​ലാ​യി​ൽ സ്ഥി​രം വോ​ളി​ബോ​ൾ കോ​ർ​ട്ട്നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ സം​സ്ഥാ​ന ദേ​ശീ​യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് പാ​ലാ വേ​ദി​യാ​യി​ട്ടു​ണ്ട്. ദേ​ശീ​യ യൂ​ത്ത് വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. വോ​ളി​ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ കാ​ർ​ട്ടു​ക​ൾ എ​ന്ന​ത് കാ​യി​ക​പ്രേ​മി​ക​ളു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ്.