നിയന്ത്രണങ്ങൾക്കു പുല്ലുവില; ഭീതിപരത്തി ടിപ്പർ ലോറികൾ
Friday, March 5, 2021 11:47 PM IST
കോ​​ട്ട​​യം: ടി​​പ്പ​​റു​​ക​​ളു​​ടെ മ​​ര​​ണ​​പ്പാ​​ച്ചി​​ലി​​നി​​ട​​യി​​ൽ ജീ​​വ​​ൻ പ​​ണ​​യം​​വ​​ച്ചു കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും. രാ​​വി​​ലെ 8.30 മു​​ത​​ൽ 9.30 വ​​രെ​​യും വൈ​​കു​​ന്നേ​​രം 3.30 മു​​ത​​ൽ 4.30 വ​​രെ​​യും ടി​​പ്പ​​ർ മെ​​ക്കാ​​നി​​സം ഘ​​ടി​​പ്പി​​ച്ച വാ​​ഹ​​ന​​ങ്ങ​​ൾ ജി​​ല്ല​​യി​​ൽ ഓ​​ടി​​ക്ക​​രു​​തെ​​ന്നു 2018ൽ ​​ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വു​​ള്ള​​താ​​ണ്. സ്കൂ​​ൾ, ഓ​​ഫീ​​സ് തി​​ര​​ക്കും സു​​ര​​ക്ഷ​​യും മു​​ൻ​​നി​​ർ​ത്തി​​യാ​​ണ് ടി​​പ്പ​​റു​​ക​​ൾ​​ക്ക് സ​​മ​​യ​​നി​​യ​​ന്ത്ര​​ണം വ​​രു​​ത്തി​​യ​​ത്. കോ​​വി​​ഡി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്ന സാ​​ങ്കേ​​തി​​ക ന്യാ​​യ​​ത്തി​​ലാ​​ണു മ​​ര​​ണ​​പ്പാ​​ച്ചി​​ൽ ന​​ട​​ത്തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം നാ​​ഗ​​ന്പ​​ട​​ത്ത് സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​രി മ​​രി​​ക്കാ​​ൻ ഇ​​ട​​യാ​​യ സം​​ഭ​​വ​​ത്തി​​ൽ ടോ​​റ​​സ് ലോ​​റി എ​​ത്തി​​യ​​തു സ​​മ​​യ​​ക്ര​​മം ലം​​ഘി​​ച്ചാ​​ണ്.
ഈ ​​മാ​​സം നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കൂ​​ടി​​യ​​താ​​ണ് ടി​​പ്പ​​റു​​ക​​ളു​​ടെ മ​​ര​​ണ​​പ്പാ​​ച്ചി​​ലി​​നു കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. മ​​ണ്ണ്, പാ​​റ തു​​ട​​ങ്ങി​​യ ഭാ​​രം കൂ​​ടി ലോ​​ഡു​​മാ​​യി പോ​​കു​​ന്പോ​​ൾ പാ​​ലി​​ക്കേ​​ണ്ട സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും പാ​​ലി​​ക്കു​​ന്നി​​ല്ല. പ്ര​​ധാ​​ന റോ​​ഡു​​ക​​ളി​​ല​​ട​​ക്കം അ​​മി​​ത​വേ​​ഗ​​ത​​യി​​ൽ വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്പോ​​ൾ പി​​ന്നി​​ലും മ​​റു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളെ ശ്ര​​ദ്ധി​​ക്കു​​ന്നി​​ല്ല. ഇ​​താ​​ണു പ​​ല​​പ്പോ​​ഴും അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. കോ​​വി​​ഡ് സു​​ര​​ക്ഷ​​യെ​​ക്ക​​രു​​തി ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ലും ചെ​​റി​​യ കാ​​റു​​ക​​ളി​​ലും യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്. ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ നോ​​ക്കാ​​തെ ട്രാ​​ഫി​​ക് നി​​യ​​മം തെ​​റ്റു​​ള്ള വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പാ​​ച്ചി​​ലി​​ൽ നി​​സ​​ഹാ​​യ​​രാ​​യ ഏ​​റെ​​പ്പേ​​രാ​​ണ് ദാ​​രു​​ണ​​മാ​​യി മ​​രി​​ക്കു​​ന്ന​​ത്.
ഹെ​​ൽ​​മെ​​റ്റ്, പു​​ക, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് തു​​ട​​ങ്ങി​​യ​​തി​​ൽ പോ​​ലീ​​സ് ന​​ഗ​​ര​​ത്തി​​ലും ചെ​​റി​​യ ജം​​ഗ്ഷ​​നു​​ക​​ളി​​ലും പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കു​​ന്പോ​​ൾ ത​​ന്നെ​​യാ​​ണ് പോ​​ലീ​​സു​​കാ​​രു​​ടെ ക​​ണ്‍​മു​​ന്നി​​ലൂ​​ടെ​​യു​​ള്ള ടി​​പ്പ​​റു​​ക​​ളു​​ടെ പാ​​ച്ചി​​ൽ.
സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കു നി​​യ​​മ​ലം​​ഘ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ പി​​ഴ ചു​​മ​​ത്തു​​ന്പോ​​ൾ വ​​ൻ​​കി​​ട മാ​​ഫി​​യ​​ക​​ളു​​ടെ ടോ​​റ​​സ്, ടി​​പ്പ​​ർ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​യ​​മ​ലം​​ഘ​​നം ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ക​​യാ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​ർ. ടി​​പ്പ​​റു​​ക​​ളു​​ടെ അ​​മി​​ത സാ​​ന്നി​​ധ്യം നി​​ര​​ത്തു​​ക​​ളി​​ൽ വാ​​ഹ​​ന കു​​രു​​ക്കി​​നും ഇ​​ട​​യാ​​ക്കു​​ന്നു. ഓ​​രോ ട്രി​​പ്പി​​ന് അ​​നു​​സ​​രി​​ച്ചാ​​ണു ലോ​​റി ഡ്രൈ​​വ​​ർ​​മാ​​ർ​​ക്കു വേ​​ത​​നം ല​​ഭി​​ക്കു​​ന്ന​​ത്. മ​​ത്സ​​ര ഓ​​ട്ടം ന​​ട​​ക്കു​​ന്ന​​തും അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. കൂ​​ടാ​​തെ മ​​ദ്യ​​പി​​ച്ച് ഓ​​ടി​​ക്കു​​ന്ന​​തും പ​​രി​​ശീ​​ല​​ന​​മി​​ല്ലാ​​തെ സ​​ഹാ​​യി​​ക​​ൾ ഓ​​ടി​​ക്കു​​ന്ന​​തും പ​​തി​​വാ​​ണ്.