സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ കാറിടിച്ച് മ​രി​ച്ചു
Monday, April 12, 2021 10:10 PM IST
രാ​മ​പു​രം: ഇ​ന്നോ​വ കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നാ​യ ഐ​ങ്കൊ​ന്പ് സ്വ​ദേ​ശി കു​ന്നും​പു​റ​ത്ത് ജോ​ബി​ൻ(​ബി​ബി​ൻ-32) ആ​ണ് മ​ര​ിച്ചത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ ഐ​ങ്കൊ​ന്പ് സ്വ​ദേ​ശി ചു​ണ്ട​ൻ​മാ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​നെ(70) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ - തൊ​ടു​പു​ഴ റോ​ഡി​ൽ ഐ​ങ്കൊ​ന്പി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നാ​യിരുന്നു അ​പ​ക​ട​ം . ക​ന​ത്ത മ​ഴ​യി​ൽ നിയന്ത്രണം വിട്ട കാർ സൈ​ക്കി​ൾ​യാ​ത്ര​ക്കാ​ര​നെയും വ​ഴി​യാ​ത്ര​ക്കാ​ര​നെ​യും ഇ​ടി​ച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രേ​ത​ന്‍റെ മാ​താ​വ് സി​സി​ലി. സ​ഹോ​ദ​ര​ങ്ങ​ൾ:​ജോ​യി​സ്, മെ​യ്മോ​ൾ, റി​ന്‍റു.