കോ​വി​ഡ് പ്ര​തി​രോ​ധ-​ ചി​കി​ത്സാ സൗ​ക​ര്യം: പൂ​ഞ്ഞാ​റി​ൽ ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം
Sunday, May 9, 2021 10:04 PM IST
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തും. നി​യു​ക്ത പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​ന്ന് 2.30 ന് ​നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്രാ​ഥ​മി​ക, കു​ടും​ബ, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം എം​എ​ല്‍​എ​യു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ലാ​ണു ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് ചി​കി​ത്സാ-​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യും. പോ​രാ​യ്മ​ക​ളും കു​റ​വു​ക​ളും പ​രി​ഹ​രി​ക്കു​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ അ​റി​യി​ച്ചു.