ലാ​ൻ​ഡ് സ്പാ​​നി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റിം​​ഗ് പൂ​​ർ​​ത്തി​​യാ​​യി
Sunday, June 20, 2021 2:39 AM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​ട്ട​​യം - എ​​റ​​ണാ​​കു​​ളം സം​​സ്ഥാ​​ന പാ​​ത​​യി​​ൽ നി​​ർ​​മി​​ക്കു​​ന്ന ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ ബൈ​​പ്പാ​​സ് റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ലാ​ൻ​ഡ് സ്പാ​​നി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റിം​​ഗ് പൂ​​ർ​​ത്തി​​യാ​​യി. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘം ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണ ജോ​​ലി​​ക​​ൾ വി​​ല​​യി​​രു​​ത്താ​​നെ​​ത്തി​​യി​​രു​​ന്നു.
ക​​ടു​​ത്തു​​രു​​ത്തി - ആ​​പ്പു​​ഴ തീ​​ര​​ദേ​​ശ റോ​​ഡി​​നു മു​​ക​​ളി​​ലൂ​​ടെ ക​​ട​​ന്ന് പോ​​കു​​ന്ന ബൈ​​പാ​​സി​​ന്‍റെ ഭാ​​ഗ​​മാ​​ണ് കോ​​ണ്‍​ക്രീ​​റ്റിം​​ഗ് ന​​ട​​ത്തി​​യ​​ത്. 11 മീ​​റ്റ​​ർ വീ​​തി​​യി​​ലും 10.30 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും 3.9 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലു​​മാ​​ണ് ലാ​ൻ​ഡ് സ്പാ​​ൻ തീ​​ര​​ദേ​​ശ റോ​​ഡി​​ൽ നി​​ർ​​മി​​ച്ച​​ത്. വ​​ലി​​യ തോ​​ടി​​നു കു​​റു​​കെ​​യു​​ള്ള ര​​ണ്ടു സ്പാ​​നു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​മാ​​ണ് ഇ​​നി ന​​ട​​ക്കാ​​നു​​ള്ള​​ത്. മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ഇ​​തി​​ന്‍റെ കോ​​ണ്‍​ക്രീ​​റ്റിം​​ഗ് ന​​ട​​ത്താ​​നാ​​ണ് ല​​ക്ഷ്യ​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടു​കൂ​​ടി വ​​ലി​​യ തോ​​ടി​​നു കു​​റു​​കെ​​യു​​ള്ള സ​​മാ​​ന്ത​​ര പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യും. ബൈ​​പാ​​സ് റോ​​ഡി​​ൽ ചു​​ള്ളി​​ത്തോ​​ടി​​നു കു​​റു​​കെ​​യു​​ള്ള പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം നേ​​ര​​ത്തെ പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു. ബൈ​​പാ​​സി​​ന്‍റെ വി​​വി​​ധ റോ​​ഡ് റീ​​ച്ചു​​ക​​ളു​​ടെ ക​​ണ​​ക്ടി​​വി​​റ്റി​​യാ​​ണ് തു​​ട​​ർ​​ന്ന് ന​​ട​​ക്കാ​​നു​​ള്ള​​ത്.
ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നും ബൈ​​പാ​​സ് റോ​​ഡ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​ക​​രി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ചു ആ​​വ​​ശ്യ​​മാ​​യ അ​​ന്തി​​മ ന​​ട​​പ​​ടി​​ക​​ൾ കൈ​​ക്കൊ​​ള്ളു​​ന്ന​​തി​​നു​​മാ​​യി പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ്ര​​ത്യേ​​ക​യോ​​ഗം വി​​ളി​​ച്ച് ചേ​​ർ​​ക്കു​​മെ​​ന്ന് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.
പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റോ​​ഡ്സ് വി​​ഭാ​​ഗം കോ​​ട്ട​​യം എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​ൻ​ജി​നി​​യ​​ർ പി.​ ​ശ്രീ​​ലേ​​ഖ, ക​​ടു​​ത്തു​​രു​​ത്തി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​ൻ​ജി​​നി​​യ​​ർ ര​​ഞ്‌​ജു ബാ​​ല​​ൻ, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ സ​​ജീ​​വ് കു​​മാ​​ർ, പ്ര​​ധാ​​ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ബൈ​​പാ​​സ് റോ​​ഡ് നി​​ർ​​മാ​​ണ ച​​ർ​​ച്ച​​യി​​ലും വി​​ല​​യി​​രു​​ത്ത​​ലി​​ലും എം​​എ​​ൽ​​എ​​യോ​​ടൊ​​പ്പം പ​​ങ്കെ​​ടു​​ത്തു.