സ്വ​കാ​ര്യബ​സു​ക​ൾ ഇ​ന്ന് നി​ര​ത്തി​ലി​റ​ങ്ങും
Sunday, June 20, 2021 11:46 PM IST
വൈ​ക്കം: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു മാ​സ​മാ​യി നി​ല​ച്ച സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ന്ന നി​ര​ത്തി​ലി​റ​ങ്ങും. ര​ണ്ടു മാ​സ​മാ​യി പൊ​ടി​പി​ടി​ച്ചു കി​ട​ന്ന ബ​സു​ക​ൾ ഏ​റെ അ​ധ്വാ​നി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴു​കി ശു​ചീ​ക​രി​ച്ചു സ​ർ​വീ​സി​നു സ​ജ്ജ​മാ​ക്കി​യ​ത്.
വൈ​ക്ക​ത്തു​നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന 25 സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 10 എ​ണ്ണ​മാ​ണ് ഇ​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​ബ​സു​ക​ൾ സി​എ​ൻ​ജി ഇ​ന്ധ​ന​മു​പ​യോ​ഗി​ച്ചു ഓ​ടു​ന്ന​തി​നാ​ൽ സ​ർ​വീ​സ് വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​ല്ലെന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ബ​സു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ, ഗ്രീ​സ്, ഓ​യി​ൽ എ​ന്നി​വ മാ​റി വൈ​ദ്യു​ത ത​ക​രാ​ർ പ​രി​ഹ​രി​ച്ചു പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​പ്പോ​ൾ 20,000 ത്തോ​ളം രൂ​പ ചെ​ല​വാ​യ​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. വൈ​ക്ക​ത്തെ നൂ​റോ​ളം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 20 ബ​സു​ക​ളാ​ണ് സ​ർ​വീ​സി​നു ത​യ്യാ​റാ​യ​ത്. ഇ​ന്നു സ​ർ​വീ​സ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ് കൂ​ടു​ത​ൽ അ​റ്റ​കു​റ്റപ്പ​ണി വേ​ണ്ടി​വ​രു​മെ​ന്നും യാ​ത്ര​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്തി സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​കി​ല്ലെ​ന്നും ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക​യും ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് ന​ട​ത്തി കൊ​ണ്ടു​പോ​കാ​നാ​വു​വെ​ന്ന് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മൂ​ന്നു മാ​സ​ത്തെ ടാ​ക്സ് ഒ​ഴി​വാ​ക്കി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ 9000 ത്തോ​ളം സ്വ​കാ​ര്യ ബ​സി​ൽ 1000 ത്തോ​ളം ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്താ​ൻ സ​ന്ന​ദ്ധ​മാ​യി​ട്ടു​ള്ള​ത്.