ആ​​ർ​​എ​​ൽ​​വി പു​​ഷ്പ രാ​​ജു​​വി​​ന് നാ​​ട്യ​​ശി​​രോ​​മ​​ണി പു​​ര​​സ്കാ​​രം
Friday, September 17, 2021 11:58 PM IST
കോ​​ട്ട​​യം: ഭ​​ര​​ത​​നാ​​ട്യ​​ത്തി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ ശ്ര​​ദ്ധ ​നേ​​ടി​​യ നി​​ര​​വ​​ധി നൃ​​ത്ത​ശി​​ല്പ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള ആ​​ർ​​എ​​ൽ​​വി പു​​ഷ്പ രാ​​ജു​​വി​​ന് നാ​​ട്യ​​ശി​​രോ​​മ​​ണി പു​​ര​​സ്കാ​​രം. ന്യൂ​​ഡ​​ൽ​​ഹി ഇ​​ന്ദി​​രാ​​ജി സാം​​സ്കാ​​രി​​ക സം​​ഘം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​രം മു​​ൻ​​മ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ കൈ​​മാ​​റി. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, സാ​​ബു മാ​​ത്യു, ഡോ. ​​ടി.​​എ​​ൻ. പ​​ര​​മേ​​ശ്വ​​ര​​കു​​റു​​പ്പ്, കോ​​ട്ട​​യം മ​​ണി, ഡോ. ​​പി.​​ജി. സ​​തീ​​ഷ് ബാ​​ബു തു​​ട​​ങ്ങി​​യ പ്ര​​സം​​ഗി​​ച്ചു.

മ​​ണ​​ർ​​കാ​​ട് പ​​ള്ളി​​യി​​ൽ ആ​​​രാ​​​ധ​​​നയ്ക്കു ക്ര​​​മീ​​​ക​​​ര​​​ണം

മ​ണ​ർ​കാ​ട്: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ എ​ട്ടു​നോ​ന്പി​നു​ശേ​ഷം ആ​രാ​ധ​ന സ​മ​യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച ക​രോ​ട്ടെ പ​ള്ളി​യി​ൽ രാ​വി​ലെ ആ​റി​നും താ​ഴ​ത്തെ പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​നു പ്ര​ഭാ​ത ന​മ​സ്കാ​ര​വും എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്തും. ഞാ​യ​റാ​ഴ്ച​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴ​ത്തെ പ​ള്ളി​യി​ൽ രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കും. ഓ​ർ​മ​ദി​ന​ങ്ങ​ളി​ൽ ക​ബ​റി​ങ്ക​ൽ ധൂ​പപ്രാ​ർ​ഥ​ന ന​ട​ത്തേ​ണ്ട​വ​ർ ക​രോ​ട്ടെ​പ​ള്ളി​യി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് റ​വ. ഇ.​ടി. കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ ഇ​ട്ട്യാ​ട​ത്ത് അ​റി​യി​ച്ചു.