മാ​ഞ്ഞൂ​ർ നി​വാ​സി​ക​ൾ​ക്കു പു​തു​വ​ത്സ​ര സ​മ്മാ​നം
Sunday, September 19, 2021 12:32 AM IST
ക​​ടു​​ത്തു​​രു​​ത്തി: സ​​മ​​ര​​ങ്ങ​​ൾ​​ക്കും പ്ര​​തി​​ഷേ​ധ​​ങ്ങ​​ൾ​​ക്കു​​മൊ​​ടു​​വി​​ൽ മാ​​ഞ്ഞൂ​​ർ റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​ല​​ത്തി​​ന്‍റെ അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മാ​​ണം ഡി​​സം​​ബ​​ർ 31ന് ​​മു​​ന്പാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി പു​​തു​​വ​​ത്സ​​ര​​ത്തി​​ൽ തു​​റ​​ന്ന് കൊ​​ടു​​ക്കാ​​ൻ ന​​ട​​പ​​ടി​​യാ​​കു​​ന്നു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യാ​​ണ് ഇ​ക്കാ​ര്യം അ​​റി​​യി​​ച്ച​​ത്. പാ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ണി​​ക​​ൾ ഇ​​ഴ​​ഞ്ഞ് നീ​​ങ്ങു​​ന്ന​​വെ​​ന്ന പ​​രാ​​തി വ്യാ​​പ​​ക​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് എം​​എ​​ൽ​​എ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു സ്ഥി​​തി​​ഗ​​തി​​ക​​ൾ ച​​ർ​​ച്ച ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. റെ​​യി​​ൽ​​വേ, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ്, വാ​​ട്ട​​ർ അ​ഥോ​റി​​റ്റി, ബി​​എ​​സ്എ​​ൻ​​എ​​ൽ, ലാ​​ൻ​​ഡ് അ​​ക്വി​​സി​​ഷ​​ൻ റ​​വ​​ന്യൂ വ​​കു​​പ്പ് എ​​ന്നീ ഉ​​ദ്യോ​​ഗ​​സ്ഥ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത യോ​​ഗ​​മാ​​ണ് എം​​എ​​ൽ​​എ മാ​​ഞ്ഞൂ​​ർ മേ​​ൽ​പ്പാ​ല സൈ​​റ്റി​​ൽ വി​​ളി​​ച്ചു ചേ​​ർ​​ത്ത​​ത്.

മാ​​ഞ്ഞൂ​​ർ മേ​​ൽ​​പാ​​ല​​ത്തി​​ൽ​നി​​ന്നും കു​​റു​​പ്പ​​ന്ത​​റ - മ​​ള്ളി​​യൂ​​ർ റോ​​ഡി​​ലേ​​ക്കും കോ​​ടി​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കും 30 മീ​​റ്റ​​ർ കോ​​ണ്‍​ക്രീ​​റ്റ് ജോ​​ലി​​ക​​ൾ ഇ​​നി​​യും പൂ​​ർ​​ത്തി​​യാ​​ക്കാ​​നു​​ണ്ട്. ഈ ​​ഭാ​​ഗ​​ത്ത് ആ​​ർ​​സി​​സി കോ​​ണ്‍​ക്രീ​​റ്റ് ഭി​​ത്തി​​യാ​​ണ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ഇ​​തി​​നു​​ശേ​​ഷം മ​​ണ്ണ് നി​​റ​​ച്ചു റോ​​ഡ് ഉ​​യ​​ർ​​ത്തി സം​​ര​​ക്ഷി​​ക്കും. മേ​​ൽ​പ്പാ​​ല​​ത്തി​​ന് ശേ​​ഷം യു ​​ടൈ​​പ്പ് ജം​​ഗ്ഷ​​ൻ രൂ​​പീ​​ക​​ര​​ണ​​മാ​​ണ് വി​​ഭാ​​വ​​നം ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​ടി​​കു​​ളം റോ​​ഡി​​ൽ സീ​​റോ പോ​​യി​​ന്‍റി​​ലേ​​ക്ക് 109 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും മ​​ള്ളി​​യൂ​​ർ മെ​​യി​​ൻ റോ​​ഡി​​ലേ​​ക്ക് 91.42 മീ​​റ്റ​​ർ നീ​​ള​​ത്തി​​ലും റോ​​ഡ് വി​​ക​​സ​​നം ന​​ട​​പ്പാ​​ക്കും. തു​​ട​​ർ​​ച്ച​​യാ​​യു​​ണ്ടാ​​കു​​ന്ന മ​​ഴ​​യെ തു​​ട​​ർ​​ന്ന് വെ​​ള്ളം വ​​റ്റി​​ച്ചാ​​ണ് ഇ​​പ്പോ​​ൾ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ഇ​​നി​​യു​​ള്ള നി​​ർ​​മാ​​ണ ജോ​​ലി​​ക​​ളു​​ടെ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​ന് ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്ന് മാ​​സ​​സ​​മ​​യം വേ​​ണ്ടി വ​​രു​​മെ​​ന്ന് റെ​​യി​​ൽ​​വേ എ​​ൻ​​ജി​​നി​യ​​ർ​​മാ​​ർ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

റോ​​ഡി​​ന്‍റെ മെ​​റ്റ​​ലിം​​ഗ് വ​​രെ​​യു​​ള്ള പ്ര​​വ​​ർ​​ത്തി​​ക​​ൾ ശേ​​ഷി​​ക്കു​​ന്ന​​ത് ഒ​​രു​​മി​​ച്ചു തീ​​ർ​​പ്പാ​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും പ്ര​​വ​​ർ​​ത്തി ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ള്ള ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നാ​​യി കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളെ ജോ​​ലി​​ക്കാ​​യി എ​​ത്തി​​ക്കും. ഡി​​സം​​ബ​​ർ മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ ഉ​​ന്ന​​ത നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ബി​​എം ആ​​ൻ​ഡ് ബി​​സി ടാ​​റിം​​ഗ് മാ​​ഞ്ഞൂ​​ർ ജം​​ഗ്ഷ​​ൻ മു​​ത​​ൽ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി നി​​ർ​​മി​​ക്കു​​ന്ന ര​​ണ്ട് റോ​​ഡു​​ക​​ളു​​ടെ​​യും അ​​തി​​ർ​​ത്തി വ​​രെ ന​​ട​​ത്തും. ഇ​​തോ​​ടൊ​​പ്പം മാ​​ഞ്ഞൂ​​ർ പു​​തു​​ക്കു​​ള​​ങ്ങ​​ര ക്ഷേ​​ത്രം റോ​​ഡും ന​​വീ​​ക​​രി​​ക്കും.

റെ​​യി​​ൽ​​വേ മേ​​ൽ​പ്പാ​​ല​​ത്തി​​ന്‍റെ താ​​ഴെ​​ഭാ​​ഗ​​ത്ത് റെ​​യി​​ൽ​​വേ ലൈ​​ന് സ​​മീ​​പ​​ത്താ​​യി ഇ​​രു​​വ​​ശ​​ത്തേ​​ക്കും യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ൽ ഒ​​രു സ്പാ​​ൻ കൂ​​ട്ടി​​യെ​​ടു​​ത്ത​​ത് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി സ​​ർ​​വീ​​സ് ലി​​ങ്ക് റോ​​ഡ് നി​​ർ​​മി​​ക്കും. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ല്ലാം റോ​​ഡ് ടാ​​റിം​​ഗി​​ന് മു​​ന്പാ​​യി പൂ​​ർ​​ത്തി​​യാ​​ക്കും.

മാ​​ഞ്ഞൂ​​ർ മേ​​ൽ​​പ്പാ​​ല​​ത്തി​​ൽ റെ​​യി​​ൽ​​വേ ചെ​​യ്യു​​ന്ന ടാ​​റിം​​ഗ് പ്ര​​വ​​ർ​​ത്തി​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി മാ​​ഞ്ഞൂ​​ർ - കു​​റു​​പ്പ​​ന്ത​​റ റോ​​ഡി​​ൽ മ​​ള്ളി​​യൂ​​ർ ജം​​ഗ്ഷ​​ൻ വ​​രെ​​യും, മാ​​ഞ്ഞൂ​​ർ - കോ​​ടി​​കു​​ളം റോ​​ഡി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി മാ​​ഞ്ഞൂ​​ർ സൗ​​ത്ത് റോ​​ഡി​​ന്‍റെ സം​​ഗ​​മ​​സ്ഥ​​ലം വ​​രെ​​യും റീ ​​ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നാ​​വി​​ശ്യ​​മാ​​യ എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കാ​​ൻ എം​​എ​​ൽ​​എ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

ഇ​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ഫ​​ണ്ട് ല​​ഭി​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തും. ബി​​എ​​സ്എ​​ൻ​​എ​​ൽ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള കേ​​ബി​​ൾ ഷി​​ഫ്റ്റിം​​ഗ് ജോ​​ലി​​ക​​ളും അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കും. റെ​​യി​​ൽ​​വേ​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശേ​​ഷി​​ക്കു​​ന്ന​​ത് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നാ​​യി ആ​​ക്ഷ​​ൻ പ്ലാ​​ൻ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്.

റെ​​യി​​ൽ​​വേ​​യു​​ടെ നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്താ​​നും പ​​ണി​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നും എം​​എ​​ൽ​​എ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഓ​​രോ മാ​​സ​​വും യോ​​ഗം വി​​ളി​​ക്കും. ഇ​​ത​​നു​​സ​​രി​​ച്ചു ഒ​​ക്‌​ടോ​ബ​​ർ മാ​​സ​​ത്തി​​ലെ യോ​​ഗം 17 ന് ​​ന​​ട​​ക്കും.