ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തു​ന്ന​ത് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നും?
Friday, September 24, 2021 12:14 AM IST
കോ​ട്ട​യം: ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തു​ന്ന​തു ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നും? നാ​ളു​ക​ൾ​ക്കു മു​ന്പു​വ​രെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ജി​ല്ല​യി​ലേ​ക്കു ക​ഞ്ചാ​വ് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. കേ​ര​ള, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ഞ്ചാ​വി​ന്‍റെ വ​ര​വ് കു​റ​ഞ്ഞ​ത്.
പ​ച്ച​ക്ക​റി ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ലും ആ​ഢം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലുമാണ് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് കോ​ട്ട​യ​ത്തു​ള്ള വ​ലി​യ മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ്. കോ​ട്ട​യ​ത്ത് ഇ​പ്പോ​ഴും ഡി​മാ​ൻ​ഡ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വി​നാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​ ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ട​ഞ്ഞു.
തു​ട​ർ​ന്നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​നി​ന്നും ക​ഞ്ചാ​വ് ട്രെ​യി​നി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തി​നാ​യി കാ​രി​യ​ർ​മാ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പി​ടി​യി​ലാ​യ ബാ​ദു​ഷാ​യു​ടെ പേ​രി​ൽ ക​ഞ്ചാ​വ് കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.