ബി​സി ലെ​വ​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു
Sunday, September 26, 2021 9:31 PM IST
കോ​ട്ട​​യം: കോ​​ട്ട​​യം-​​കു​​മ​​ര​​കം റോ​​ഡ് ന​​വീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​ള്ള ബി​​സി ലെ​​വ​​ൽ ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ചു. ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ മു​​ത​​ൽ ഇ​​ല്ലി​​ക്ക​​ൽ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ ബി​​സി ലെ​​വ​​ൽ ടാ​​റിം​​ഗ് ജോ​​ലി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ മു​​ത​​ൽ ആ​​രം​​ഭി​​ച്ച​​ത്.

ബി ​​എം​​ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ൽ ന​​വീ​​ക​​രി​​ക്കു​​ന്ന റോ​​ഡി​​ന്‍റെ ബി​​എം ലെ​​വ​​ൽ ര​​ണ്ടു മാ​​സം മു​​ന്പ് പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നു. ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ മു​​ത​​ൽ ചാ​​ലു​​കു​​ന്നു​​വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ ഓ​​ട​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും പൂ​​ർ​​ത്തി​​യാ​​യി. ഇ​​നി ടൈ​​ലു​​ക​​ൾ പാ​​കി ഫു​​ട്പാ​​ത്തു​​ക​​ൾ നി​​ർ​​മി​​ക്കും. റോ​​ഡി​​ന്‍റെ ഇ​രു​വ​​ശ​​ത്തും വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​കാ​​ത്ത വി​​ധ​​ത്തി​​ലാ​​ണ് ഫു​​ട്പാ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം. മ​​ലി​​ന​​ജ​​ലം ഒ​​ഴു​​കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ മു​​ത​​ൽ ചാ​​ലു​​കു​​ന്നു​​വ​​രെ റോ​​ഡ് പൂ​​ർ​​ണ​​മാ​​യും ബ്ലോ​​ക്ക് ചെ​​യ്താ​​ണ് ബി​​സി ലെ​​വ​​ൽ ടാ​​റിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്. ടാ​​റിം​​ഗ് പൂ​​ർ​​ത്തി​​യാ​​കാ​​ൻ ര​​ണ്ടു ദി​​വ​​സ​​മെ​​ടു​​ക്കു​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞ​​ത്. സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ റോ​​ഡ് ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ച തു​​ക ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ന​​വീ​​ക​​ര​​ണം ന​​ട​​ക്കു​​ന്ന​​ത്.

ടാ​​റിം​​ഗി​​നെ​​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. കോ​​ട്ട​​യ​​ത്തു​നി​​ന്നും കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്ക് പോ​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ തി​​രു​​ന​​ക്ക​​ര, കാ​​രാ​​പ്പു​​ഴ ഇ​​ല്ലി​​ക്ക​​ൽ വ​​ഴി പോ​​ക​​ണം. കു​​മ​​ര​​ക​​ത്തു​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്കു വ​​രേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​ല്ലി​​ക്ക​​ലി​ൽനി​​ന്നു തി​​രു​​വാ​​തു​​ക്ക​​ൽ കാ​​രാ​​പ്പു​​ഴ വ​​ഴി​​യും പോ​​കേ​​ണ്ട​​താ​​ണ്. കോ​​ട്ട​​യ​​ത്തു​നി​​ന്നും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കും അ​​വി​​ടെ​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്കു​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ എം​​സി റോ​​ഡു​​വ​​ഴി​​യു​​മാ​​ണ് പോ​കേ​​ണ്ട​​ത്.