താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ കെ​​ട്ടി​​ടം അ​​ഞ്ചു​നി​​ല​​യി​​ലാ​​യെന്ന് ഉ​​മ്മ​​ൻ​​ചാ​​ണ്ടി
Tuesday, October 26, 2021 12:03 AM IST
പാ​​ന്പാ​​ടി: എ​​ട്ടു​വ​​ർ​​ഷം മു​​ന്പ് 2.3 കോ​​ടി​ രൂ​​പ അ​​നു​​വ​​ദി​​ച്ച പാ​​ന്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യു​​ടെ പു​​തി​​യ കെ​​ട്ടി​​ടം അ​​ഞ്ചു​നി​​ല​​ക​ളാ​യി ആ‍യി​രി​​ക്കു​​മെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി. അ​​ഞ്ചു നി​​ല​​യ്ക്കു​​ള്ള അ​​ടി​​സ്ഥാ​​ന​​മി​​ട്ട് ഉ​​ട​​നെ ര​​ണ്ടു​​നി​​ല നി​​ർ​​മി​​ക്കാ​​നാ​​ണ് തു​​ക ഉ​​പ​​യോ​​ഗി​​ക്കു​​ക​​യെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​ചേ​​ർ​​ത്തു. താ​​ലൂ​​ക്ക് ഹെ​​ഡ്ക്വാ​​ർ​​ട്ടേ​​ഴ്സ്ആ​​ശു​​പ​​ത്രി​​യി​​ൽ ഒ​​രു​ കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ എം​​എ​​ൽ​​എ ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച് സം​​സ്ഥാ​​ന​​ത്ത് ആ​ദ്യ​മാ​യി നി​​ർ​​മി​​ച്ച ഓ​​ക്സി​​ജ​​ൻ പ്ലാ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ഉ​​മ്മ​​ൻ​​ചാ​​ണ്ടി. സ്ഥ​​ല​പ​​രി​​മി​​തി മൂ​​ല​​മാ​​ണ് അ​​ഞ്ചു നി​​ല​​ക​​ൾ വേ​​ണ്ടി വ​​രു​​ന്ന​​ത്.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മ​​റി​​യാ​​മ്മ ഏ​​ബ്ര​​ഹാം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​ന്പാ​​ടി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഡാ​​ലി റോ​​യ്, കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ഷീ​​ലാ ചെ​​റി​​യാ​​ൻ, മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​നി​​ച്ച​​ൻ കി​​ഴ​​ക്കേ​​ടം, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ സി.​​എം. മാ​​ത്യു, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ധാ വി. ​​നാ​​യ​​ർ, മാ​​ത്ത​​ച്ച​​ൻ പാ​​ന്പാ​​ടി, ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ.​​കെ.​​എ. മ​​നോ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 120 രോ​​ഗി​​ക​​ൾ​​ക്ക് ഒ​​രേ സ​​മ​​യം ഓ​​ക്സി​​ജ​​ൻ ന​​ൽ​​കാ​​ൻ ക​​ഴി​​യു​​ന്ന സം​​വി​​ധാ​​ന​​മാ​​ണ് ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.