മീ​ന​ച്ചി​ലാ​റി​നെ നീ​ര​ണി​​യിക്കാ​ൻ അ​രു​ണാ​പു​രം മി​നി ഡാം ​പ​ദ്ധ​തി
Sunday, November 21, 2021 11:37 PM IST
കോ​​ട്ട​​യം: വേ​​ന​​ലി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ആ​​റു മാ​​സം​​വ​​രെ വ​​റ്റി​വ​​ര​​ളു​​ന്ന മീ​​ന​​ച്ചി​​ലാ​​റി​​നെ നീ​​ര​​ണി​​യി ക്കു​​മെ​​ന്നും ജ​​ല​​സേ​​ച​​ന പ​​ദ്ധ​​തി​​ക​​ൾ ഒ​​ന്നു​​മി​​ല്ലാ​​ത്ത ജി​​ല്ല​​യി​​ൽ വേ​​ന​​ലി​​ലും ജ​​ല​​ല​​ഭ്യ​​ത ഉ​​റ​​പ്പു വ​​രു​​ത്തു​​വാ​​ൻ വി​​ഭാ​​വ​​നം ചെ​​യ്ത പ​​ദ്ധ​​തി​​ക​​ൾ ഒ​​ന്നൊ​​ന്നാ​​യി ന​​ട​​പ്പാ​​ക്കു​​മെ​​ന്നും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ.

ആ​​ദ്യ​ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളെ​​യും ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ച്ച് പാ​​ലാ അ​​രു​​ണാ​​പു​​രം സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ക​​ട​​വി​​ൽ വി​​ഭാ​​വ​​നം ചെ​​യ്യു​​ക​​യും നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​വ​​ച്ച ശേ​​ഷം സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ത​​ട​​സ​​പ്പെ​​ടു​​ക​​യും ചെ​​യ്ത മി​​നി ഡാം ​​കം ബ്രി​​ഡ്ജ് പ​​ദ്ധ​​തി​​ക്കാ​​യി പു​​തി​​യ ഡി​​സൈ​​നും എ​​സ്റ്റി​​മേ​​റ്റും എ​​ത്ര​​യും പെ​​ട്ട​​ന്ന് അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ നി​​ർ​​ദ്ദേ​​ശം ന​​ൽ​​കിക്ക​​ഴി​​ഞ്ഞു.

ഇ​​തി​​നാ​​യി പു​​തി​​യ ടോ​​പ്പോ​​ഗ്ര​​ഫി​​ക്ക് സ​​ർ​​വേ​​ക്കും നി​​ർ​​ദ്ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​റി​​ഗേ​​ഷ​​ൻ ഡി​​സൈ​​ൻ ആ​​ൻ​​ഡ് റി​​സേ​​ർ​​ച്ച് വിം​​ഗ് ഇ​​തി​​നാ​​യു​​ള്ള രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കും. ര​​ണ്ട് വ​​ർ​​ഷ​​മാ​​യി മു​​ട​​ങ്ങിക്കിട​​ക്കു​​ന്ന പ​​ദ്ധ​​തി ഉ​​ട​​ൻ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യു​​ള്ള തു​​ട​​ർ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് ജോ​​സ്. കെ. ​​മാ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് പാ​​ലാ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി മ​​ന്ത്രി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജ​​ല​​സേ​​ച​​ന വ​​കു​​പ്പ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രോ​​ടൊ​​പ്പം പ​​ദ്ധ​​തി പ്ര​​ദേ​​ശം മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു. മൂ​​ന്നു വ​​ർ​​ഷ​​മാ​​യി മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് മേ​​ഖ​​ല​​യി​​ൽ പെ​​യ്തി​​റ​​ങ്ങു​​ന്ന ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ലും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ഒ​​ഴു​​കി എ​​ത്തി​​യ മ​​ണ്ണും അ​​ടി​​ഞ്ഞു​​കൂ​​ടി​​യ ചെ​​ളി​​യും കാ​​ര​​ണം മ​​ഴ​​ക്കാ​​ല​​ത്ത് മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ പ്ര​​ള​​യ​​ജ​​ലം ക​​ര​​യി​​ലേ​​ക്ക് ഇ​​ര​​ച്ചു ക​​യ​​റി വ​​ൻ നാ​​ശ​​ന​​ഷ്ട​​മാ​​ണ് ഒ​​രോ വ​​ർ​​ഷ​​വും ആ​​റി​​ന്‍റെ തീ​​ര​​ത്തു വ​​രു​​ത്തി​​വ​​യ്ക്കു​​ന്ന​​ത്.

മ​​ണ്ണും ചെ​​ളി​​യും നീ​​ക്കം ചെ​​യ്ത് പ​​ര​​മാ​​വ​​ധി വെ​​ള്ളം ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ധം മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ആ​​ഴം വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തി​​നാ​​യി എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രോ​​ട് മ​​ന്ത്രി റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. മീ​​ന​​ച്ചി​​ലാ​​റ്റി​​ലേ​​ക്ക് വ​​ന്നു​​ചേ​​രു​​ന്ന മീ​​ന​​ച്ചി​​ൽ തോ​​ട്ടി​​ലും വേ​​ന​​ലി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന് നി​​ൽ​​ക്കും വി​​ധം രൂ​​പ​​രേ​​ഖ ത​​യാ​​റാ​​ക്കു​​വാ​​ൻ മ​​ന്ത്രി നി​​ർ​​ദ്ദേ​​ശി​​ച്ചു.

ചെ​​ക്ക്ഡാ​​മു​​ക​​ൾ മു​​ഴു​​വ​​നും മ​​ണ്ണും ചെ​​ളി​​യും ച​​പ്പു​​ച​​വ​​റു​​ക​​ളും മ​​റ്റും നി​​റ​​ഞ്ഞ് വേ​​ന​​ലി​​ൽ ശു​​ദ്ധ​​ജ​​ലം കി​​ട്ടാ​​ത്ത അ​​വ​​സ്ഥ​​യാ​​ണെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളും മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി, പി.​​എം. ജോ​​സ​​ഫ്, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, ടോ​​ബി​​ൻ കെ. ​​അ​​ല​​ക്സ്, റൂ​​ബി ജോ​​സ്, തോ​​മ​​സ് ആ​​ന്‍റ​​ണി, ജ​​യ്സ​​ണ്‍ മാ​​ന്തോ​​ട്ടം, ഇ​​റി​​ഗേ​​ഷ​​ൻ പ്രോ​​ജ​​ക്ട് വി​​ഭാ​​ഗം സൂ​​പ്ര​​ണ്ടിം​​ഗ് എ​​ൻ​​ജി​​നീ​​യ​​ർ സി.​​കെ. ശ്രീ​​ക​​ല, എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ കെ.​​എ​​സ്. സു​​ജ, അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ബി​​ന്ദു ദി​​വാ​​ക​​ര​​ൻ, മ​​ഞ്‌​ജു​​ഷ എ​​ന്നി​​വ​​രും മ​​ന്ത്രി​​യോ​​ടൊ​​പ്പം ച​​ർ​​ച്ച​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു.