ഷ​​വ​​ർ​​മ വി​​ല്പ​​ന നി​​ർ​​ത്തി
Friday, May 6, 2022 1:28 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ലെ ഹോ​​ട്ട​​ലി​​ൽ ഷ​​വ​​ർ​​മ വി​​ല്പ​​ന നി​​ർ​​ത്തി. ക​​ഴി​​ഞ്ഞ​ദി​​വ​​സം ഈ ​​ഹോ​​ട്ട​​ലി​​ൽ​നി​​ന്ന് ഷ​​വ​​ർ​​മ ക​​ഴി​​ച്ച ഒ​​രു വി​​ദ്യാ​​ർ​​ഥി​​നി​​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഇ​​തി​​നെ​ത്തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് ഷ​​വ​​ർ​​മ വി​​ല്പ​​ന നി​​ർ​​ത്തി​​വ​​ച്ച​​തെ​​ന്നു പ​​റ​​യു​​ന്നു.