കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞ് വീണു
Monday, May 16, 2022 12:39 AM IST
കോ​​​ട്ട​​​യം: ഇ​ര​ട്ട​പ്പാ​ത​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു. കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ക​ന​ത്തമ​ഴ​യി​ൽ മ​ണ്ണ് കു​തി​ർ​ന്ന ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നു. ട​ണ​ലി​ന് പ​ക​ര​മാ​യി പു​തി​യ​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്. പാ​ള​ത്തി​ലേ​ക്കും മ​ണ്ണും പ​തി​ച്ചു. രാ​വി​ലെ​യോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കു​ക​യും ചെ​യ്തു.