മ​ണ്ണി​ടി​ച്ചി​ൽ: പ​രി​ഹ​രി​ച്ച​താ​യി മാ​ണി സി. ​കാ​പ്പ​ൻ
Monday, May 23, 2022 10:11 PM IST
മേ​ലു​കാ​വ്: ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണു ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. മ​ഴ​യ്ക്കു ശേ​ഷം ന​വം​ബ​റി​ൽ ഈ ​ഭാ​ഗം കെ​ട്ടി​പ്പൊ​ക്കി പ​ണി​തു ന​ൽ​കാ​നാ​ണു ധാ​ര​ണ​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മേ പ്ര​ശ്ന​ബാ​ധി​ത​മാ​യ 100 മീ​റ്റ​ർ ഭാ​ഗ​ത്തെ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യു​ള്ളൂ.
ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സി. ​വ​ട​ക്കേ​ൽ, ടി.​ജെ. ബെ​ഞ്ച​മി​ൻ, ബി​ൻ​സി ടോ​മി, മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, ബി​ജു സോ​മ​ൻ, പ്ര​സ​ന്ന സോ​മ​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥ​ല​മു​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജൂ​ബി​ലി സ്മാ​ര​ക
അ​വാ​ർ​ഡ്

കാ​വും​ക​ണ്ടം: കാ​വും​ക​ണ്ടം ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ഫെ​ലി​ക്സ് ചി​റ​പ്പു​റ​ത്തേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ​സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി. സ​ണ്‍​ഡേ സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ഒ​രു ആ​ണ്‍​കു​ട്ടി​ക്കും ഒ​രു പെ​ണ്‍​കു​ട്ടി​ക്കു​മാ​യി ബെ​സ്റ്റ് ഔ​ട്ട് ഗോ​യിം​ഗ് സ്റ്റു​ഡ​ന്‍റ് അ​വാ​ർ​ഡും മി​ക​ച്ച അ​ൾ​ത്താ​ര ബാ​ലി​കാ ശു​ശ്രു​ഷി​ക്കു​ള്ള അ​വാ​ർ​ഡു​മാ​ണു ന​ൽ​കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും അ​വാ​ർ​ഡ് ന​ൽ​കു​ന്ന രീ​തി​യി​ലാ​ണു ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഫാ. ​ജോ​സ​ഫ് ഫെ​ലി​ക്സ് ചി​റ​പ്പു​റ​ത്തേ​ൽ കാ​വും​ക​ണ്ടം പ​ള്ളി വി​കാ​രി ഫാ. ​സ്ക​റി​യ വേ​ക​ത്താ​ന​ത്തി​ന് അ​വാ​ർ​ഡി​നു​ള്ള സം​ഭാ​വ​ന ന​ൽ​കി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.