മു​ട്ടാ​ർ സോ​മ​ൻ കാ​വ്യ​പു​ര​സ്കാ​രം ഹ​രി​കൃ​ഷ്ണ​ന്
Monday, May 23, 2022 11:07 PM IST
എ​രു​മേ​ലി: ക​വി മു​ട്ടാ​ർ സോ​മ​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ പു​ര​സ്കാ​രം എ​രു​മേ​ലി കൃ​ഷ്ണ​മ​ന്ദി​രം വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ന്. ക​ഴി​ഞ്ഞ ദി​വ​സം ത​ല​വ​ടി പ​ന​യ​ന്നൂ​ർ​ക്കാ​വ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.
ത​ല​വ​ടി ച​ർ​ച്ചാ​വേ​ദി​യാ​ണ് കാ​വ്യ പു​ര​സ്കാ​ര വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ച​ർ​ച്ചാ​വേ​ദി പ്ര​സി​ഡ​ന്‍റ് പി.​വി. ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി പ​ട്ട​മ​ന, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ർ, രാ​ജ​ല​ക്ഷ്മി, മ​ധു, എം.​ജി. കൊ​ച്ചു​മോ​ൻ, ആ​ർ. മോ​ഹ​ന​ൻ, കെ.​പി. കു​ഞ്ഞു​മോ​ൻ, സോ​മ​രാ​ജ് മു​ട്ടാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ഴൂ​ർ എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ് ഹ​രി​കൃ​ഷ്ണ​ൻ. റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ധ്യാ​പി​ക ഡോ. ​എ​സ്. വീ​ണ ആ​ണ് ഭാ​ര്യ. ഗൗ​രി, രാ​ധ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.