പ​​ദ്ധ​​തി നി​​ർ​​വ​​ഹ​​ണം: വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യ്ക്കു പു​​ര​​സ്കാ​​രം
Monday, May 23, 2022 11:20 PM IST
വൈ​​ക്കം: ന​​ഗ​​ര​​സ​​ഭ 2021-22 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ പ​​ദ്ധ​​തി നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ 95 ശ​​ത​​മാ​​നം തു​​ക ചെ​​ല​​വ​​ഴി​​ച്ചു ജി​​ല്ല​​യി​​ൽ ഒ​​ന്നാ​​മ​​താ​​യ വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യ്ക്കു പു​​ര​​സ്കാ​​രം ന​​ൽ​​കി. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് കാ​​ര്യാ​​ല​​യ​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ പി.​​കെ. ജ​​യ​​ശ്രീ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ൽ എം​​എ​​ൽ​​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി എ​​ന്നി​​വ​​രി​​ൽ​നി​​ന്നു വൈ​​ക്കം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ രേ​​ണു​​ക ര​​തീ​​ഷ്, സെ​​ക്ര​​ട്ട​​റി ഇ​​ൻ ചാ​​ർ​​ജ് ബി. ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പു​​ര​​സ്കാ​​രം ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.