ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ചൂ​​ളം​​വി​​ളി മാ​​ത്രം... ! ഒ​രു ഡ​സ​ൻ ട്രെ​​യി​​നു​​ക​​ൾ​​ക്ക് സ്റ്റോ​​പ്പി​​ല്ല
Sunday, June 26, 2022 1:31 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന പ​​ല ട്രെ​​യി​​നു​​ക​​ൾ​​ക്കും സ്റ്റോ​​പ്പി​​ല്ല. കോ​​വി​​ഡ് കാ​​ല​​ത്തു റദ്ദ് ചെ​​യ്ത ട്രെ​​യി​​നു​​ക​​ളു​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ സ്റ്റോ​​പ്പു​​ക​​ൾ പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​ലും റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ​​ക്ക് വി​​മു​​ഖ​​ത.

മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം, മ​​ധു​​ര- തി​​രു​​വ​​ന​​ന്ത​​പുരം (അ​​മൃ​​ത), നി​​ല​​ന്പൂ​​ർ-​​കൊ​​ച്ചു​​വേ​​ളി(​​രാ​​ജ്യ​​റാ​​ണി), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ക​​ണ്ണൂ​​ർ (​​ജ​​ന​​ശ​​താ​​ബ്ദി), കോ​​ർ​​ബ-​​തി​​രു​​വ​​ന​​ന്ത​​പു​​രം സൂ​​പ്പ​​ർ, കൊ​​ച്ചു​​വേ​​ളി-​​കു​​ർ​​ള (​​ലോ​​ക​​മാ​​ന്യ​​തി​​ല​​ക്), തി​​രു​​വ​​ന​​ന്ത​​പു​​രം-​​ബി​​രാ​​വ​​ൽ എ​​ക്സ്പ്ര​​സ്, ബം​​ഗളൂരു-​​കൊ​​ച്ചു​​വേ​​ളി (​​ഹം​​സ​​ഫ​​ർ), ഭ​​വ​​ന​​ഗ​​ർ-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ്, ക​​ന്യാ​​കു​​മാ​​രി-​​ഡി​​ബ്രു​​ഗ​​ൽ (​​വി​​വേ​​ക് എ​​ക്സ്പ്ര​​സ്), കു​​ർ​​ള-​​കൊ​​ച്ചു​​വേ​​ളി (​​ഗ​​രീ​​ബ്‌രഥ് എ​​ക്സ്പ്ര​​സ്) ട്രെ​​യി​​നു​​ക​​ൾ​​ക്കാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സ്റ്റോ​പ്പി​​ല്ലാ​​ത്ത​​ത്.

ഈ ​​ട്രെ​​യി​​നു​​ക​​ളി​​ൽ സ​​ഞ്ച​​രി​​ക്കേ​​ണ്ട ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നൂ​​റു​​ക​​ണ​​ക്കി​​നു യാ​​ത്ര​​ക്കാ​​ർ തി​​രു​​വ​​ല്ല, കോ​​ട്ട​​യം സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ എ​​ത്തി​​യാ​​ണ് ട്രെ​​യി​​നി​​ൽ ക​​യ​​റു​​ന്ന​​ത്. കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ മു​​ട​​ക്കി ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ വി​​ക​​സ​​നം ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടും ഇ​​വി​​ടെ ഒ​​രു ഡ​​സ​​നി​​ലേ​​റെ ട്രെ​​യി​​നു​​ക​​ൾ നി​​ർ​​ത്താ​​തെ പോ​​കു​​ന്ന​​തി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​മ​​ർ​​ഷ​​മു​​ണ്ട്.

അ​​ത്യാ​​വ​​ശ്യ ട്രെ​​യി​​നു​​ക​​ൾ​​ക്കെ​​ങ്കി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.