ലൈ​ലാ​മ്മ ജോ​ണി​ന് വാ​യ​നാ​പൂ​ർ​ണ്ണി​മ ദേ​ശ​പ്പെ​രു​മ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Tuesday, June 28, 2022 11:57 AM IST
അ​യ​ർ​ക്കു​ന്നം: മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ൾ അ​മ​യ​ന്നൂ​രി​ന്‍റെ അ​മ്മ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ജ്യോ​തി​ർ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ലൈ​ലാ​മ്മ ജോ​ണി​ന് ആ​ദ​രം. പെ​രു​ന്പാ​വൂ​ർ സാം​സ്കാ​രി​ക​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ വാ​യ​നാ​പൂ​ർ​ണ്ണി​മ ദേ​ശ​പ്പെ​രു​മ പു​ര​സ്കാ​രം ളാ​ക്കാ​ട്ടൂ​ർ എം.​ജി.​എം.​എ​ൻ.​എ​സ്.​എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ.​ജ​യ​രാ​ജ് സ​മ്മാ​നി​ച്ചു.

അ​നാ​ഥ​രും അ​ഗ​തി​ക​ളു​മാ​യ വ​യോ​ധി​ക​ർ​ക്കാ​യി അ​ഭ​യ​ഭ​വ​നം ന​ട​ത്തു​ക​യും അ​വ​രെ മാ​തൃ​കാ​പ​ര​മാ​യി സം​ര​ക്ഷി​ച്ചു ശു​ശ്രൂ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യാ​ണ് ലൈ​ലാ​മ്മ ജോ​ൺ. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വി​വി​ധ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ അ​നാ​ഥ​രെ​യും രോ​ഗി​ക​ളെ​യും പ​രി​ച​രി​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക് ആ​ശ്വാ​സം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും ഇ​വ​ർ ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ചു. അ​മ​യ​ന്നൂ​ർ ജ്യോ​തി​ർ​ഭ​വ​നി​ൽ മു​പ്പ​തോ​ളം വ​യോ​ധി​ക​ർ​ക്കാ​ണ് ലൈ​ലാ​മ്മ പ​രി​ച​ര​ണം ന​ൽ​കി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ര​ക്ഷ​ണം ന​ൽ​കി​വ​രു​ന്ന​ത്.

ത​നി​ക്കു​ള്ള​തു ഇ​ല്ലാ​ത്ത​വ​നും കൂ​ടി പ​ങ്കു​വ​യ്ക്കു​ക​യെ​ന്ന​ത് ജീ​വി​ത പ്ര​മാ​ണ​മാ​യി സ്വീ​ക​രി​ച്ച് സ​ഹ​ന​പാ​ത​ക​ളി​ലു​ട​നീ​ളം ക​രു​ണ​യു​ടെ ഉ​ദാ​ത്ത മാ​തൃ​ക​യാ​കു​വാ​ൻ ലൈ​ലാ​മ്മ ജോ​ണി​ന് ക​ഴി​ഞ്ഞ​താ​യി പു​ര​സ്കാ​ര സ​മി​തി വി​ല​യി​രു​ത്തി. അ​നാ​ഥ​രും ആ​ലം​ബ​ഹീ​ന​രു​മാ​യ ഒ​ട്ടേ​റെ സ്തീ​ക​ൾ​ക്ക് അ​മ​യ​ന്നൂ​ർ ജ്യോ​തി​ർ​ഭ​വ​ൻ അ​ഭ​യ​ഭ​വ​ന​മാ​യി​മാ​റി.

ആ​തു​ര​ശു​ശ്രൂ​ഷ​യ്ക്കൊ​പ്പം ലൈ​ലാ​മ്മ ജോ​ണ്‍ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ധ്യാ​ത്മി​ക മേ​ഖ​ല​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം അ​ർ​പ്പി​ച്ചു​വ​രു​ന്നു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും ശാ​രീ​രി​ക ന്യൂ​ത​ത​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രും വാ​ർ​ധ്യ​ക്യ​ത്തി​ൽ പ​രി​ത്യ​ക്ത​രു​മാ​യ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ പു​റം​ലോ​കം അ​റി​യു​ന്നി​ല്ല.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ ക​രു​ണ​യോ​ടെ ഏ​റ്റെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​രി​ക​യും ത്യാ​ഗ​പൂ​ർ​വ​മാ​യി ഇ​വ​രു​ടെ​യി​ട​യി​ൽ സേ​വ​നം അ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​രും അ​ഭ്യു​ദ​യ​കാ​ക്ഷി​ക​ളും ഉ​ദാ​ര​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം- ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ ജ​യ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.