ചാണി‍യിൽ പാ‌ടത്തെ മാലിന്യംതള്ളൽ; ദുരിതക്കയത്തിൽ ജനം
Tuesday, July 26, 2022 11:45 PM IST
ത​​ല​​യോ​​ല​​പ​​റ​​ന്പ്: ടോ​​ൾ - പാ​​ലാം​​ക​​ട​​വ് റോ​​ഡി​​ൽ ടോ​​ളി​​നു കി​​ഴ​​ക്കു​​ഭാ​​ഗ​​ത്തെ ചാ​​ണി​​യി​​ൽ പാ​​ട​​ശേ​​ഖ​​രം മാ​​ലി​​ന്യ നി​​ക്ഷേ​​പ കേ​​ന്ദ്ര​​മാ​​കു​​ന്നു. മാ​​ലി​​ന്യ​​ങ്ങ​​ൾ ചീ​​ഞ്ഞ​​ളി​​ഞ്ഞ് ദു​​ർ​​ഗ​​ന്ധം ക​​ടു​​ത്ത​​തോ​​ടെ സ​​മീ​​പ വാ​​സി​​ക​​ളും ഇ​​തു​​വ​​ഴി ക​​ട​​ന്നു​​പോ​​കു​​ന്ന യാ​​ത്ര​​ക്കാ​​രും ഏ​​റെ ദു​​രി​​ത​​മാ​​ണ് അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്.
റോ​​ഡി​​നു സ​​മാ​​ന്ത​​ര​​മാ​​യി അ​​ഞ്ചേ​​ക്ക​​റോ​​ളം വി​​സ്തൃ​​തി​​യു​​ള്ള ചാ​​ണി​​യി​​ൽ പാ​​ടം ത​​രി​​ശു​​കി​​ട​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് മൂ​​ന്ന് പ​​തി​​റ്റാ​​ണ്ടാ​​യി. ഒ​​രാ​​ൾ പൊ​​ക്ക​​ത്തി​​ല​​ധി​​കം കാ​​ട്ടു​ചെ​​ടി​​യും നീ​​ള​​മു​​ള്ള പു​​ല്ലും വ​​ള​​ർ​​ന്നു തി​​ങ്ങി​​യ പാ​​ട​​ത്തേ​​ക്ക് രാ​​ത്രി​​യു​​ടെ മ​​റ​​വി​​ൽ ലോ​​ഡ് ക​​ണ​​ക്കി​​ന് ക​​ക്കൂ​​സ് മാ​​ലി​​ന്യ​​മാ​​ണ് ത​​ള്ളു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ അ​​റ​​വു​​ശാ​​ല മാ​​ലി​​ന്യ​​ങ്ങ​​ളും വി​​ൽ​​പ​​ന​​ക്കാ​​ർ പു​​റ​​ന്ത​​ള്ളു​​ന്ന മ​​ത്സ്യാ​​വ​​ശി​​ഷ്ട​​ങ്ങ​​ളും വീ​​ടു​​ക​​ളി​​ൽ​നി​​ന്നു​ള്ള കൂ​​ടു​​ക​​ളി​​ലാ​​ക്കി കൊ​ണ്ടു​വ​രു​ന്ന ഖ​​ര, ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ളും പാ​​ട​​ത്തു കു​​ന്നു​​കൂ​​ടു​​ക​​യാ​​ണ്. മൂ​​ർ​​ഖ​​ൻ, അ​​ണ​​ലി, പെ​​രു​​ന്പാ​​ന്പ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ വി​​ഹാ​​ര​കേ​​ന്ദ്ര​​മാ​​ണ് ഇ​​വി​​ടം. റോ​​ഡി​​നു കു​​റു​​കെ ഇ​​ഴ​​യു​​ന്ന വി​​ഷ​പ്പാ​​ന്പു​​ക​​ൾ വാ​​ഹ​​നം ക​​യ​​റി ചാ​​കു​​ന്ന​​ത് പ​​തി​​വാ​​ണ്. ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ൾ ഏ​​റെ​​യു​​ള്ള​​തി​​നാ​​ൽ തെ​​രു​​വു​നാ​​യ്ക്ക​​ളും സം​​ഘ​​മാ​​യി ഈ ​​പ്ര​​ദേ​​ശ​​ത്തു​​ണ്ട്.
ഇ​​ന്ന​​ലെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി തെ​​രു​​വു നാ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ​നി​​ന്ന് ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ര​​ക്ഷ​​പ്പെ​​ട്ട​​ത്. റോ​​ഡി​​നു സ​​മീ​​പ​​ത്തു താ​​മ​​സി​​ക്കു​​ന്ന കു​​ടും​​ബ​​ത്തി​​ലെ ആ​​ടി​​നെ ക​​ഴി​​ഞ്ഞ​ദി​​വ​​സം തെ​​രു​​വു​നാ​​യ​​ക്കൂ​ട്ടം കൂ​​ടു​​ത​​ക​​ർ​​ത്ത് ആ​​ക്ര​​മി​​ച്ചു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​പ്പി​​ച്ചി​​രു​​ന്നു. ചാ​​ണി​​യി​​ൽ പാ​​ടം മാ​​ലി​​ന്യ നി​​ക്ഷേ​​പ​ കേ​ന്ദ്ര​മാ​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചാ​​ൽ മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നും വി​​ഷ​പ്പാ​ന്പു​​ക​​ളു​​ടെ​​യും തെ​​രു​​വു​നാ​​യ്ക്ക​​ളു​​ടെ​​യും ശ​​ല്യ​​ത്തി​​നും അ​​റു​​തി​​യാ​​കു​​മെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​ണ് നാ​​ട്ടു​​കാ​രു​ടെ ആ​​വ​​ശ്യം.