ലഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സ​ന്ധ്യ
Wednesday, October 5, 2022 10:22 PM IST
എ​രു​മേ​ലി: നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് വി​ടു​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​സ് മാ​ത്യു ഉ​റു​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ടെ​സി മ​രി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് എ​രു​മേ​ലി പേ​ട്ട ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും പോ​ലീ​സ്, എ​ക്സൈ​സ്, ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ​ർ​ഷാ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ൻ, എ​രു​മേ​ലി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശാ​ന്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ന​വം​ബ​ർ ഒ​ന്നുവ​രെ നീ​ളു​ന്ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട്, തെ​രു​വു​നാ​ട​കം, ക​വി​ത​ക​ൾ, നൃ​ത്തരൂ​പ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ വി​ൻ​സി അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ റി​ൻ​സി, ലി​ജോ തോ​മ​സ്, ജോ​മോ​ൻ, ലാ​ൽ​സ​ൺ, ആ​ലി​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.