വ​ർ​ണാ​ഭ​മാ​യി കേ​ര​ളോ​ത്സ​വം സാം​സ്കാ​രി​ക റാ​ലി
Sunday, November 27, 2022 2:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക റാ​ലി സം​ഘ​ടി​പ്പിച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ സ​മാ​പി​ച്ചു. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ലി അ​ണി​നി​ര​ന്നു. തു​ട​ർ​ന്ന് സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ.​ എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​താ ര​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​ക്കീ​ല ന​സീ​ർ, വി​മ​ല ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സാം​സ്കാ​രി​ക റാ​ലി​യി​ലെ മിക​ച്ച പ​ങ്കാ​ളി​ത്ത​ത്തി​ന് വാ​ർ​ഡ് 20, 22, 21 എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും നൽ​കി.