ജ​മ്മു​വി​ലെ പാ​ര്‍​വ​താ​രോ​ഹ​ണ ക്യാ​മ്പി​ല്‍ ജേ​താ​വാ​യി ച​ര്‍​ച്ചി​ക രം​ഗ​നാ​ഥ​ന്‍
Tuesday, January 31, 2023 11:25 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ജ​​മ്മു ക​​ശ്മീ​​രി​​ലെ പ​​ഹ​​ല്‍​ഗാ​​മി​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ചു മു​​ത​​ല്‍ 18 വ​​രെ ന​​ട​​ത്തി​​യ പാ​​ര്‍​വ​​താ​​രോ​​ഹ​​ണ ക്യാ​​മ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത് അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ എ​​ന്‍​സി​​സി കേ​​ഡ​​റ്റ് ച​​ര്‍​ച്ചി​​ക രം​​ഗ​​നാ​​ഥ​​ന്‍. കേ​​ര​​ള​​ത്തി​​ല്‍ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നാ​​ല് വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​ണ് ച​​ര്‍​ച്ചി​​ക. ബെ​​സ്റ്റ് ബേ​​സി​​ക് സ്‌​​കീ​​യിം​ഗ് കോ​​ഴ്‌​​സി​​നു​​ള്ള സ​​മ്മാ​​ന​​ം ച​​ര്‍​ച്ചി​​ക ക​​ര​​സ്ഥ​​മാ​​ക്കി.
സ്‌​​കീ​​യിം​ഗി​​ല്‍ കൂ​​ടു​​ത​​ല്‍ കോ​​ഴ്‌​​സു​​ക​​ള്‍ ചെ​​യ്യ​​ണ​​മെ​​ന്നും ഉ​​യ​​ര​​ങ്ങ​​ള്‍ കീ​​ഴ​​ട​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ത​ന്‍റെ സ്വ​​പ്ന​​മെ​​ന്നും ച​​ര്‍​ച്ചി​​ക പ​റ​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി 5 കേ​​ര​​ള ഗേ​​ള്‍​സ് ബ​​റ്റാ​​ലി​​യ​​ന്‍ ക​​മാ​​ന്‍​ഡിം​​ഗ് ഓ​​ഫീ​​സ​​ര്‍ കേ​​ണ​​ല്‍ രോ​​ഹി​​ത് ശ​​ര്‍​മ, കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ.​​അ​​നി​​ത ജോ​​സ്, എ​എ​​ന്‍ഒ ​ല​​ഫ്.​ ഡോ. ​റോ​​ബി ജോ​​സ് എ​​ന്നി​​വ​​രു​​ടെ പി​​ന്തു​​ണ​​യും മാ​​ര്‍​ഗ​​നി​​ര്‍​ദ്ദേ​​ശ​​വും ഏ​​റെ ധൈ​​ര്യം ന​​ല്‍​കി​​യെ​​ന്നും ച​​ര്‍​ച്ചി​​ക പ​​റ​​ഞ്ഞു. ക​​റു​​ക​​ച്ചാ​​ല്‍ കു​​രു​​വി​​ക്കാ​​ട്ടി​​ല്‍ വീ​​ട്ടി​​ല്‍ രം​​ഗ​​നാ​​ഥി​ന്‍റെ​​യും ര​​ഞ്ജി​​നി​​യു​​ടെ​​യും മ​​ക​​ളാ​​ണ് ര​​ണ്ടാംവ​​ര്‍​ഷ ഇ​​ക്ക​​ണോ​​മി​​ക്‌​​സ് ബി​​രു​​ദ വി​​ദ്യാ​​ര്‍​ഥി​​നി ച​​ര്‍​ച്ചി​​ക.