കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന അ​നി​വാ​ര്യം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, June 4, 2023 10:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച വ​നി​താ ഫി​റ്റ്നെ​സ് സെ​ന്‍റ​ർ - സ്വാ​സ്ഥ്യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്കൂ​ൾ​ത​ലം മു​ത​ൽ കാ​യി​ക പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്ക​ണം. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ആ​തു​രാ​ല​യം കേ​ന്ദ്രീ​ക​രി​ച്ച് വ​നി​ത​ക​ൾ​ക്ക് കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജീ​വി​ത​ശൈ​ലീ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നു​മാ​യി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് ഡോ.​എൻ. ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ബേ​ബി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ൺ, ല​താ ഷാ​ജ​ൻ, ബി. ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ഗീ​ത എ​സ്. പി​ള്ള, ശ്രീ​ജി​ത്ത് വെ​ള്ളാ​വൂ​ർ, ല​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഡോ.​എം. ശാന്തി, പി.​എ​ൻ. സു​ജി​ത്ത്, ഡോ. ​രേ​ഖ ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.