ആ​ശ്ര​മ മ​ക്ക​ളു​ടെ അ​മ്മ സി​സ്റ്റ​ർ ബ​ർ​ത്താ​മ്മ യാ​ത്ര​യാ​യി
Thursday, April 25, 2024 11:42 PM IST
ചെ​ങ്ക​ൽ: ചെ​ങ്ക​ൽ ന​സ്ര​ത്ത് ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ അ​മ്മ സി​സ്റ്റ​ർ മേ​രി ബ​ർ​ത്താ (80)യാ​ത്ര​യാ​യി.

മു​ഖ​ത്ത് പു​ഞ്ചി​രി​യും വി​ന​യ​ഭാ​വ​വു​മാ​യി ന​സ്ര​ത്താ​ശ്ര​മ​ത്തി​ലെ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കൊ​പ്പം 16 വ​ർ​ഷ​ത്തോ​ളം അ​വ​രു​ടെ അ​മ്മ​യാ​യി, സ​ഹോ​ദ​രി​യാ​യി, പ്രാ​യ​മു​ള്ള അ​പ്പ​ന്മാ​രു​ടെ മ​ക​ളാ​യി നി​ന്നു. ആ​ശ്ര​മ​ത്തി​ലെ​ത്തു​ന്ന എ​ല്ലാ ഉ​പ​കാ​രി​ക​ൾ​ക്കും സ്നേ​ഹ​ത്തി​ന്‍റെ ക​രു​ത​ലാ​യി​രു​ന്നു ബ​ർ​ത്താ​മ്മ. എ​ല്ലാ​വ​രു​ടെ​യും ദുഃ​ഖ​ങ്ങ​ൾ സ്വ​ന്തം വേ​ദ​ന​യാ​യി ക​ണ്ട ബ​ർ​ത്താ​മ്മ ദൈ​വ​സ​ന്നി​ധി​യി​ൽ ത​ന്‍റെ മ​ക്ക​ൾ​ക്കാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം പ്രാ​ർ​ഥ​നാ​നി​യോ​ഗ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​മാ​യി​രു​ന്നു. ചെ​രി​പ്പ് ധ​രി​ക്കാ​തെ​യാ​യി​രു​ന്നു യാ​ത്ര​യ​ത്ര​യും.

അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ പോ​യി അ​നാ​ഥ​രെ​യും പാ​വ​ങ്ങ​ളെ​യും ശു​ശ്രൂ​ഷി​ക്കു​ക​യും ആ​രോ​രു​മി​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പോ​യി കൂ​ട്ടി​രി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്ന ബ​ർ​ത്താ​മ്മ അ​നാ​ഥ​രു​ടെ​യും പാ​വ​ങ്ങ​ളു​ടെ​യും സ​ഹോ​ദ​രി​യെ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.