ചി​ഹ്നം വ​ലു​താ​ണ​ന്ന് ആ​ന്‍റോ ആ​ന്‍റണി പ​റ​യു​ന്ന​ത് തോ​ൽ​വി സ​മ്മ​തി​ക്കു​ന്ന​തി​നു തു​ല്യ​ം: പി.സി. ജോർജ്
Friday, April 26, 2024 10:50 PM IST
ഈരാ​റ്റു​പേ​ട്ട:​ ചി​ഹ്നം വ​ലു​താ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റണി പ​റ​യു​ന്ന​ത് തോ​ൽ​വി സ​മ്മ​തി​ക്കു​ന്ന​തിനു ​തു​ല്യ​മാ​ണെ​ന്ന് പി.​സി. ജോ​ർ​ജ്. ഇന്നലെ വൈ​കു​ന്നേ​രം പി.സി. ജോർജിന്‍റെ വ​സ​തിയി​ലെ​ത്തി​യ പത്തനംതിട്ട ലോക്സഭാ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റണി​യു​മാ​യു​ള്ള ച​ർ​ച്ച​ക​ൾക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ത്ത​ഭ്ര​മം ബാ​ധി​ച്ച​തു​പോ​ലെയാ​ണ് ആ​ന്‍റോ സം​സാ​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു പ​റയാ​നു​ള്ള​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ കു​റ്റം പ​റ​യു​ന്ന​തും തോ​ൽവി ഉ​റ​പ്പി​ച്ച​തി​ന്‍റെ ഭാ ഗ​മാ​ണ്. അ​നി​ൽ ആ​ന്‍റ​ണി വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പി​ക്കാം.

5 സീ​റ്റി​ൽ ബി ​ജെ​പി വി​ജ​യി​ക്കും. 20 മ​ണ്ഡ​ല​ത്തി​ലും ഒ​രു ല​ക്ഷം കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ക്കും. 70 ശ​ത​മാ​നം എ​ൽ​ഡി​എ​ഫി​ന്‍റെയും ബാ​ക്കി യു​ഡി​എ​ഫി​ന്‍റേതു​മാ​ണ്. വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ലു​ണ്ടാ​വു​ക. 2029ൽ ​ബി​ജെ​പി ഒ​റ്റ​യ്ക്ക് കേ​ര​ളം ഭ​രി​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത പ​രാതി​യാ​ണ് ആ​ന്‍റോ ആ​ന്‍റണി​ക്കെ​ന്ന് അ​നി​ൽ കെ. ​ആ​ന്‍റ​ണി. ചി​ഹ്നം വ​ലു​താ​ണെ​ന്ന പ​രാ​തി ആ​ദ്യ​മാ​യാ​ണ് കേ​ൾ​ക്കു​ന്ന​ത്. അ​ദ്ദേ​ഹം പ​രാ​ജ​യം സ​മ്മ​തി​ച്ചു​ക​ഴി​ഞ്ഞു. ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ൽപ്പെ​ട്ട​വ​ർ 2 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മോ​ദി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. കേ​ര​ള​ത്തി​ൽ എല്ലാ മ​ണ്ഡ​ല​ത്തി​ലും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മു​ണ്ട്. ജ ന​ങ്ങ​ൾ എ​ല്ലാം മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. ബി​ജെ​പി​ക്ക് 370ല​ധി​കം സീ​റ്റു​ക​ൾ ല​ഭിക്കും-അനിൽ പറഞ്ഞു.