അന്താരാഷ്ട്ര നേട്ടവുമായി പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ്
1549292
Saturday, May 10, 2025 12:15 AM IST
പാലാ: പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ഓട്ടോണമസിന് അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്സിന്റെ (എഎസ്എംഇ) അംഗീകാരം.
എഎസ്എംഇ നല്കുന്ന ചാള്‍സ് ടി മെയിന്‍ സ്റ്റുഡന്റ് സെക്ഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥി ആശിഷ് ജോസഫ് അര്‍ഹനായി. അഞ്ഞൂറ് ഡോളര്‍ ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. കോളജിലെ സ്റ്റുഡന്റ്സ് ഡീന്‍ ഡോ. ലിജോ പോള്‍ എഎസ്എംഇ ഔട്ട്സ്റ്റാൻഡിംഗ് സെക്ഷന്‍ അഡ്വൈസര്‍ അവാര്‍ഡ് (പ്രത്യേക പരാമര്‍ശം) നേടി.
അഞ്ഞൂറ് ഡോളര്‍ കാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ലിജോ പോള്‍. മികച്ച നേട്ടം സ്വന്തമാക്കിയ ഇരുവരെയും കോളജ് ചെയര്മാന് മോണ്‍. ജോസഫ് തടത്തില്‍ അനുമോദിച്ചു.
ഡയറക്ടര്‍ റവ. ഡോ. ജയിംസ് മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ പ്രസംഗിച്ചു.