മാന്നാനം ആശ്രമ ദേവാലയത്തിൽ നാല്പതുമണി ആരാധന സമാപനം ഇന്ന്
1549486
Saturday, May 10, 2025 7:08 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്നുവരുന്ന നാല്പതുമണി ആരാധന ഇന്നു സമാപിക്കും. ഇന്ന് രാവിലെ 5.30 മുതൽ 6.30 വരെ ആരാധന. 6.30ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടം മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ നാല്പതുമണി ആരാധന സമാപിക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ ഒമ്പതിന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന: ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ (വികാർ പ്രൊവിൻഷ്യൽ, തിരുവനന്തപുരം പ്രോവിൻസ്).
തുടർന്ന് വൈദിക വിദ്യാർഥികളുടെ മാതാപിതാക്കളുടെ സംഗമം. ഉച്ചകഴിഞ്ഞ് 3.30ന് പ്രസുദേന്തി കൂട്ടായ്മ. 4.30ന് തിരുനാൾ കുർബാന, മധ്യസ്ഥ പ്രാർഥന: മോൺ. ആന്റണി എത്തയ്ക്കാട്ട് (വികാരി ജനറാൾ, ചങ്ങനാശേരി അതിരൂപത).
തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്. തിരുനാൾ സന്ദേശം (ഫാത്തിമമാതാ കപ്പേളയിൽ): ഫാ. മാത്യു ചന്ദ്രൻകുന്നേൽ. തിരുനാൾ ദിനമായ നാളെ രാവിലെ 5.15ന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. 6.15ന് സപ്രാ, വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. സന്തോഷ് മാത്തൻകുന്നേൽ (വികാർ പ്രൊവിൻഷ്യൽ, കോട്ടയം പ്രൊവിൻസ്).
എട്ടിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന. 10ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ (കോതമംഗലം ബിഷപ്). സഹകാർമികർ: ഫാ. ജോസി താമരശേരി (വികാർ ജനറൽ സിഎംഐ കോൺഗ്രിഗേഷൻ), ഫാ. മാർട്ടിൻ മള്ളാത്ത് (ജനറൽ കൗൺസിലർ, സിഎംഐ കോൺഗ്രിഗേഷൻ). തുടർന്ന് ജോസഫ് നാമധാരികളുടെ സംഗമം, പ്രദക്ഷിണം, ഊട്ടുനേർച്ച.
ഉച്ചകഴിഞ്ഞ് രണ്ടിന് സിഎംഐ വിദ്യാഭ്യാസ വത്സര പ്രഖ്യാപന സമ്മേളനം. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യാതിഥിയാകും. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന, ആറിന് വചന പ്രഘോഷണവും ആരാധനയും ബ്രദർ മാർട്ടിൻ പെരുമാലിൽ നയിക്കും.