സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം തുടങ്ങി
1549488
Saturday, May 10, 2025 7:08 AM IST
തലയോലപ്പറമ്പ്: അധികാര സ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളുടെ കാവലായി നിലകൊള്ളേണ്ടവരാണ് കമ്യൂണിസ്റ്റുകാരെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്.
സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് തുടക്കംകുറിച്ച് ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. സുശീലന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എന്‍. രമേശന്,
എം.ഡി. ബാബുരാജ്, കെ.ഡി. വിശ്വനാഥന്, പി.എസ്. പുഷ്പമണി, കെ.എസ്. രത്നാകരന്, എ.എം. അനി, കെ.എം. അബ്ദുല്‍ സലാം, എം.കെ. ശീമോന്, വി.കെ. ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.