നീർപ്പാറ ബധിര വിദ്യാലയത്തിന് നൂറുമേനി വിജയം
1549295
Saturday, May 10, 2025 12:15 AM IST
തലയോലപ്പറമ്പ്: നീർപ്പാറ അസീസി മൗണ്ട് വിദ്യാലയത്തിന് എസ്എസ്എൽസി പരീക്ഷയിൽ 29-ാം വർഷവും തുടർച്ചയായി നൂറുമേനി വിജയം.
പരീക്ഷയെഴുതിയ ഒൻപതു വിദ്യാർഥികളിൽ രണ്ടുപേർ ഫുൾ എ പ്ലസ് നേടി. ശ്രവണ പരിമിതികളോട് പൊരുതി പഠനത്തിൽ മികച്ച വിജയം നേടുന്ന നീർപ്പാറയിലെ വിദ്യാർഥികൾ കലാ- കായിക പ്രവൃത്തിപരിചയ മേഖലകളിലും മികച്ച വിജയം നേടിയിരുന്നു. സ്കൂളിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനവും നൽകുന്നുണ്ട്. സൗജന്യ ഭക്ഷണവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.