കാളകെട്ടി അസീസിയിലെ വിദ്യാർഥികൾക്ക് മികച്ച വിജയം
1549320
Saturday, May 10, 2025 12:15 AM IST
കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തിൽ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിൽ നിന്നു പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് മികച്ച വിജയം. പാലപ്ര പുളിമൂട്ടിൽ മുഹമ്മദ് അൻസാർ, ഇടുക്കി എഴുകുംവയൽ ഡൊണാൾഡ് ഷാജി, പത്തനംതിട്ട അൻസി മൻസിൽ കുലശേഖരപതി ജെ. അൽ റിസാൻ, കോതമംഗലം ധർമഗിരി വികാസ് അനുമോൾ രാജു, കൊപ്രാക്കളം കൊച്ചുപുരയ്ക്കൽ ഗംഗാമോൾ ജനിഷ്, പത്തനംതിട്ട പന്തളം പടിഞ്ഞാറോ പീടികയിൽ സോനാ ബിജു, മോനിക്ക (ചിൽഡ്രൻസ് ഹോം, കാക്കനാട്) എന്നിവരാണ് സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതി വിജയിച്ചത്.
ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ അസീസി അന്ധവിദ്യാലയത്തിലും ഹൈസ്കൂള്‍ പഠനം അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലുമായിരുന്നു. കലാമത്സരങ്ങളിലും സ്പെഷല്‍ സ്കൂള്‍ സംസ്ഥാന കലോത്സവത്തിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.