എസ്എസ്എല്‍സി ; ജില്ലയില്‍ 99.81 ശതമാനം വിജയം
1549296
Saturday, May 10, 2025 12:15 AM IST
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് 99.81 ശതമാനം വിജയം.
സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ രണ്ട് വിദ്യാഭ്യാസ ജില്ലകളിലൊന്ന് പാലാ ആണെന്നതും ജില്ലയ്ക്ക് അഭിമാനമായി. പാലായില്‍ പരീക്ഷയെഴുതിയ 3,054 വിദ്യാര്‍ഥികളും പാസായി. ജില്ലയില്‍ ആകെ പരീക്ഷയെഴുതിയ 18,531 കുട്ടികളില്‍ 18,495 പേര് തുടര്‍വിദ്യാഭ്യാസ യോഗ്യത നേടി.
9,326 ആണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 9,302 പേരും 9,205 പെണ്‍കുട്ടികളില്‍ 9,193 പേരും പാസായി. 2,632 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി (ആണ്‍കുട്ടികള്‍- 857, പെണ്‍കുട്ടികള്‍-1,775). കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയില്‍ 99.53 ശതമാനവും (5,082ല്‍ 5,058) കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ 99.89 ശതമാനവും (7,375ല്‍ 7,367)
കടുത്തുരുത്തിയില്‍ 99.87 ശതമാനം പേരും (3,020ല്‍ 3,016) തുടര്‍പഠനത്തിന് അര്‍ഹരായി. കോട്ടയം വിദ്യാഭ്യാസ ജില്ലയില്‍ 977 പേരും കാഞ്ഞിരപ്പള്ളിയില്‍ 629 പേരും പാലായില്‍ 590 പേരും കടുത്തുരുത്തിയില്‍ 436 പേരും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര് എ പ്ലസ് നേടിയത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കാണ് (14,928). കുറവ് ഗണിതത്തിനും(4,310).